മുണ്ടക്കയം : മുണ്ടക്കയം മുപ്പത്തിയഞ്ചാം മൈൽ റോഡിൽ കാറില്‍ അഭ്യാസ പ്രകടനം നടത്തിയത് കുമളി സ്വദേശി ഷിജിൻ ഷാജി. അപകട യാത്ര ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹൈവേ പോലീസ് വാഹനം പിടികൂടി പെരുവന്താനം പോലീസ് ഉടൻ ഇയാളെ അറസ്റ്റ് ചെയ്യും. KL 37 B 0469 റജിസ്ട്രേഷനിലുള്ള ആൾട്ടോ കാറിലാണ് കുമളി സ്വദേശി ഷിജിൻ ഷാജിയുടെ സാഹസികമായി അപകടകരമായ യാത്ര നടത്തിയത്.
Advertisements
അപകട യാത്ര ശ്രെദ്ധയിൽപ്പെട്ട പെരുവന്താനം ഹൈവേ പോലീസ് വാഹനം കൊടുകുത്തി കാളചന്തയുടെ സമീപം വാഹനം പിടികൂടുകയും ചെയ്തു.ഷിജിൻ ഷാജി നടത്തിയ അഭ്യാസപ്രകടനത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.ഒട്ടും ശ്രദ്ധയില്ലാതെയുള്ള ഡ്രൈവിങ്ങിനിടയിൽ വെട്ടിച്ച് വാഹനം തിരിക്കുബോൾ വാഹനം മറിയാൻ പോവുന്നതും വിഡിയോയിൽ കാണാം