ലോകകപ്പ് സൂപ്പർ എട്ടിൽ ആദ്യ ജയം ദക്ഷിണാഫ്രിക്കയ്ക്ക് ; 18 റണ്ണിന് അമേരിക്കയെ തകർത്തു 

ആൻ്റീഗ്വ : ലോകകപ്പ് സൂപ്പർ എട്ടിൽ ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ ഉജ്ജ്വല വിജയവുമായി ദക്ഷിണാഫ്രിക്ക. 18 റണ്ണിനാണ് അമേരിക്കയെ ദക്ഷിണാഫ്രിക്ക തോൽപ്പിച്ചത്. 

Advertisements

സ്കോർ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദക്ഷിണാഫ്രിക്ക – 194/4

യു എസ് എ – 176/6

സര്‍ വിവിയിന്‍ റിച്ചാര്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്ക് (40 പന്തില്‍ 74), എയ്ഡന്‍ മാര്‍ക്രം (32 പന്തില്‍ 46) മികച്ച പ്രകടനം പുറത്തെടുത്തു. ഹെന്റിച്ച്‌ ക്ലാസന്‍ 22 പന്തില്‍ പുറത്താവാതെ നേടിയ 36 റണ്‍സ് നിര്‍ണായമായി. സൗരഭ് നേത്രവല്‍ക്കര്‍, ഹര്‍മീത് സിംഗ് തസിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വിതം വീഴ്ത്തി. സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സ് മാത്രമുള്ളപ്പോള്‍ റീസ ഹെന്‍ഡ്രിക്‌സിന്റെ (11) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പിന്നീട് മൂന്നാം വിക്കറ്റില്‍ ഡി കോക്ക് – മാര്‍ക്രം സഖ്യം 110 റണ്‍സ് കൂട്ടിചേര്‍ത്തു. 13-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഡിക്കോക്കിനെ ഹര്‍മീത് പുറത്താക്കി. അഞ്ച് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ഡേവിഡ് മില്ലര്‍ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ ഹര്‍മീതിന് ക്യാച്ച്‌ നല്‍കി. വൈകാതെ മാര്‍ക്രവും മടങ്ങി. ഇതോടെ 15 ഓവറില്‍ നാലിന് 141 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. എന്നാല്‍ ക്ലാസന്‍ – ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (20) കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 53 റണ്‍സ് കൂട്ടിചേര്‍ത്തു. ക്ലാസന്‍ മൂന്ന് സിക്‌സുകള്‍ നേടി. 

മറുപടി ബാറ്റിംഗ് ആരംഭിച്ച അമേരിക്കയുടെ തുടക്കം ഭേദപ്പെട്ട നിലയിലായിരുന്നു. സ്റ്റീഫൻ ടെയ്ലർ ( 24 ) ആദ്യം പുറത്തായെങ്കിലും ഒരുവശത്ത് ഉറച്ചുനിന്നു പൊരുതിയ ആൺഡ്രി ഗൗസ് (80) അമേരിക്കയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ അദ്ദേഹത്തിന് മികച്ച പിന്തുണ നൽകാൻ ആളില്ലാതെ പോയതാണ് അമേരിക്കയെ തോൽവിയിലേക്ക് നയിച്ചത്. നിതീഷ് കുമാർ (8) , ആരോൺ ജോൺസ് (0) , കോറി ആൻഡേഴ്സൺ (12) , ഷയാൻ ജഹാംഗീർ (3) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ഹർമീത് സിംഗ് (38) മാത്രമാണ് പിടിച്ചുനിന്നത്. 

Hot Topics

Related Articles