എന്റെ ഹൃദയം മാറ്റി വച്ചിട്ടില്ല; 21 തന്നെ തീയറ്ററുകളിൽ എത്തും; ഉറപ്പുമായി വിനീത് ശ്രീനിവാസൻ

കൊച്ചി: കൊവിഡ് ഞായറാഴ്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ, നാളെ റിലീസ് ചെയ്യാനിരുന്ന തന്റെ സിനിമ ഹൃദയം മറ്റൊരു തീയതിയിലേയ്ക്കു മാറ്റിയെന്ന റിപ്പോർട്ടുകളെ തള്ളിപ്പറഞ്ഞ് സംവിധായകൻ വിനീത് ശ്രീനിവാസൻ. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ ഞായറാഴ്ച ലോക്ക് ഡൗൺ അടക്കം പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിന്റെ ടിക്കറ്റ് അടക്കം ചിലർ ക്യാൻസൽ ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതോടെയാണ് വിനീത് തന്നെ നേരിട്ട് പ്രഖ്യാപനവുമായി രംഗത്ത് എത്തിയത്.

Advertisements

വിനീത് ശ്രീനിവാസനും, മോഹൻ ലാലിന്റെ മകൻ പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തെ സംബന്ധിച്ചു വലിയ പ്രതീക്ഷകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്. ഇതിനിടെയാണ് കൊവിഡ് എത്തിയത്. ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായി മാറുകയും ചെയ്തിരുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ചിത്രം മാറ്റി വയ്ക്കില്ലെന്നു പ്രഖ്യാപിച്ചതോടെ ആരാധകരും ആകാംഷയിലായിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിനീതിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
സൺഡേ ലോക്ക്‌ഡൌൺ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയിൽ വാർത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങൾ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കാണാൻ കാത്തിരിക്കന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആവേശപൂർവം സിനിമ കാണാൻ വരൂ. നാളെ തീയേറ്ററിൽ കാണാം. ????

Ever since the announcement of the Sunday Lockdown, there has been a lot of news about the postponement of Hridayam. Keeping our promise to theatre owners, distributors and audiences worldwide, Hridayam will release tomorrow the 21st of January, as scheduled. We urge you to stick to covid protocols and experience the magic of Hridayam in theatres. ????

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.