സെന്റ് ലൂസിയ : ടി20 ലോകകപ്പില്‍ നാളെ ബംഗ്ലാദേശിനെ നേരിടാനിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.ഇന്നലെ അഫ്ഗാനിസ്ഥാനെതിരായ ആദ്യ സൂപ്പർ 8 പോരാട്ടത്തില്‍ ഇന്ത്യ ആധികാരിക ജയം നേടിയെങ്കിലും ബാറ്റിംഗ് നിരയില്‍ ശിവം ദുബെ വീണ്ടും നിരാശപ്പെടുത്തിയിരുന്നു. ഏഴ് പന്തില്‍ 10 റണ്‍സ് മാത്രമെടുത്ത് മടങ്ങിയ ശിവം ദുബെക്ക് പകരം നാളെ സഞ്ജു സാംസണ് അവസരം നല്‍കകണമെന്ന ആവശ്യം ശക്തമാണ്.
ഓപ്പണിംഗില്‍ വിരാട് കോലി ഇതുവരെ ഫോമിലാവാത്ത സാഹചര്യത്തില്‍ യശസ്വി ജയ്സ്വാളിനെ ഓപ്പണറാക്കി കോലിയെ മൂന്നാം നമ്ബറില്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കണോ എന്നതും ടീം മാനേജ്മെന്റിന്റെ ചിന്തയിലുണ്ട്. അങ്ങനെ വന്നാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാകില്ല. നാളെ ബംഗ്ലാദേശിനെ വീഴ്ത്തി സെമി ഉറപ്പിച്ചാല്‍ 24ന് നടക്കുന്ന ഓസ്ട്രേലിയക്കെതിരായ അവസാന സൂപ്പര്‍ 8 പോരാട്ടത്തില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാമെന്നതിനാല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് നാളെ സാധ്യതയില്ലെന്നാണ് കരുതുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് നടന്ന ബംഗ്ലാദേശ്-ഓസ്ട്രേലിയ പോരാട്ടത്തില്‍ പേസര്‍മാരാണ് ഓസീസിനായി തിളങ്ങിയത് എന്നതിനാല്‍ നാളെ മുഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്താനും സാധ്യതയുണ്ട്. എന്നാല്‍ ബംഗ്ലാദേശ്-ഓസ്ട്രേലിയ പോരാട്ടം പകല്‍ ഡേ-നൈറ്റ് മത്സരമായിരുന്നുവെന്നതും ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം പകല്‍ മത്സരമാണെന്നതും കണക്കിലെടുക്കേണ്ടിവരും. ആന്റിഗ്വയില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ റോളില്ലാത്തതിനാല്‍ കുല്‍ദീപ് യാദവിനോ രവീന്ദ്ര ജഡേജക്കോ പകരം മുഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്താനും സാധ്യതയുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാകും പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കകയെന്ന് അഫ്ഗാനിസ്ഥാനെതിരായ മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു.നാളെ പ്രധാനമായും രണ്ട് മാറ്റങ്ങള്‍ക്കാണ് സാധ്യതയുള്ളത്. ശിവം ദുബെക്ക് പകരം സഞ്ജു സാംസണും കുല്‍ദീപ് യാദവിന് പകരം മുഹമ്മദ് സിറാജും പ്ലേയിംഗ് ഇലവനില്‍ കളിച്ചേക്കും.
ബംഗ്ലാദേശിനെതിരായ സൂപ്പർ 8 പോരാട്ടത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.