രണ്ടാം ഗ്രൂപ്പിലെ ചാമ്പ്യൻ പോരിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം : അവസാന ഓവറിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയത് ഏഴ് റണ്ണിന് 

സെൻ്റ് ലൂസിയ : സൂപ്പർ എട്ടിലെ രണ്ടാം ഗ്രൂപ്പിലെ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ഏഴ് റണ്ണിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. 

Advertisements

സ്കോർ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദക്ഷിണാഫ്രിക്ക – 163/6

ഇംഗ്ലണ്ട് – 153/6

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ ക്വിന്റണ്‍ ഡി കോക്കിന്റെ (38 പന്തില്‍ 65) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഡേവിഡ് മില്ലർ 28 പന്തില്‍ 43 റണ്‍സെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റെടുത്തു. ഇരുവരും ആദ്യ മത്സരങ്ങള്‍ ജയിച്ചാണ് എത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ന് ജയിക്കുന്നവർ സെമി ഫൈനലിന് യോഗ്യത നേടും.

റീസ ഹെൻഡ്രിക്‌സ് (19 പന്തില്‍ 25) താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ റീസ – ഡി കോക്ക് സഖ്യം 86 റണ്‍സ് കൂട്ടിചേർത്തു. എന്നാല്‍ 10-ാം ഓവറില്‍ റീസയെ പുറത്താക്കി മൊയീൻ അലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. 12-ാം ഓവറില്‍ ഡി കോക്കും മടങ്ങി. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്‌സ്. മൂന്നാമനായി എത്തിയ ഹെന്റിച്ച്‌ ക്ലാസനും (8) പിന്നീടെത്തിയ എയ്ഡൻ മാർക്രത്തിനും (1) തിളങ്ങാനായില്ല. ഇതോടെ നാലിന് 113 എന്ന നിലയിലേക്ക് വീണു ദക്ഷിണാഫ്രിക്ക.

പിന്നീട് മില്ലറുടെ ഇന്നിംഗ്‌സാണ് സ്‌കോർ 150 കടത്തിയത്. മാർകോ ജാൻസനാണ് (0) പുറത്തായ മറ്റൊരു താരം. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (12), കേശവ് മഹാരാജ് (5) പുറത്താവാതെ നിന്നു. ആർച്ചർക്ക് പുറമെ മൊയീൻ അലി, ആദില്‍ റഷീദ് എന്നിവർ ഓരോ വിക്കറ്റ് നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം ലഭിച്ചു എങ്കിലും മുതലാക്കാനായില്ല.  നാല് ഓവറില്‍ ഒന്നിന് 28 എന്ന നിലയിൽ നിന്ന് ഒരു ഘട്ടത്തിൽ 61 ന് 4 എന്ന നിലയിൽ ഇംഗ്ലണ്ട് തകർന്നു. ഫിലിപ് സാള്‍ട്ടിന്റെ (11) വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. ജോസ് ബട്‌ലർ (17), ജോണി ബെയർസ്‌റ്റോ (16) മോയിൻ അലി (9) എന്നിവർ വേഗം പുറത്തായതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. പിന്നാലെ , ഹാരി ബ്രൂക്ക് (53) , ലിയാം ലിവിങ്ങ്സ്റ്റൺ (33) എന്നിവർ ചേർന്ന് നടത്തിയ പോരാട്ടം ഒരു ഘട്ടത്തിൽ ഇംഗ്ലണ്ടിനെ വിജയിപ്പിക്കും എന്ന് പോലും തോന്നിപ്പിച്ചു. എന്നാൽ , ലിവിങ്ങ്സ്റ്റണിനെ ഫുൾ ടോസിൽ കുടുക്കിയ റബാഡ സ്റ്റബ്സിൻ്റെ കയ്യിൽ എത്തിച്ചു. ഹാരി ബ്രൂക്കിനെ അവസാന ഓവറിൻ്റെ ആദ്യ പന്തിൽ മീറ്ററുകൾ പിന്നോട് ഓടി പിടിച്ച മാക്രം ദക്ഷിണ ആഫ്രിക്കയ്ക്ക് പുതു ജീവൻ ഏകി. ഇതോടെ കളിയിൽ നിർണ്ണായകമായ ജയം ദക്ഷിണാഫ്രിക്ക ഉറപ്പിച്ചു. സാം കരനും (10) , ആർച്ചറും (1) പുറത്താകാതെ നിന്നു എങ്കിലും അത് ഒരു ചടങ്ങ് മാത്രം ആയിരുന്നു. ദക്ഷിണ ആഫ്രിക്കയ്ക്ക് ആയി മഹാരാജും റബാഡയും രണ്ട് വിക്കറ്റ് വീതവും ബ്രാറ്റ്മാനും നോട്രിജും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

Hot Topics

Related Articles