കാഞ്ഞിരപ്പള്ളി : ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ തെറിച്ചുവീണിട്ടും യുവതിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ ബസ്സ് പോയി. കാഞ്ഞിരപ്പള്ളി പാറത്തോടാണ് സംഭവം. ‘സെറാ’ ബസില്‍ നിന്ന് വീണാണ് യുവതിക്ക് പരിക്കേറ്റത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. അംഗൻവാടി ഹെല്പ്യായ പൊടിമാറ്റം സ്വദേശിനിക്കാണ് പരിക്കേറ്റത്.
Advertisements
ബസില്‍ നിന്നു യുവതി ഇറങ്ങുന്നതിനിടെ പെട്ടെന്ന് ബസ് എടുക്കുകയും വീണത് കണ്ടിട്ടും ബസ് അൽപ സമയം നിർത്തി ഇട്ട ശേഷം ബസ് പോയെന്നു യുവതി പറഞ്ഞു. നാട്ടുകാരാണ് യുവതിയെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. യുവതിയുടെ തലയ്ക്കും കൈയ്ക്കും കാലിനുമാണ് പരുക്കേറ്റത്.