തിരുവനന്തപുരത്ത് സപ്ലൈകോ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

വാണിമേൽ : തിരുവനന്തപുരത്ത് സപ്ലൈകോ ജീവനക്കാരൻ ആൽമഹത്യ ചെയ്തു. സപ്ലൈകോയുടെ കീഴിൽ മുള്ളമ്പത്ത് പ്രവർത്തിക്കുന്ന മാവേലിസ്റ്റോറിൽ കഴിഞ്ഞ പതിമൂന്ന് വർഷത്തോളമായനിത്യ വേദന തൊഴിലാളിയായി സേവനമനുഷ്ടിക്കുകയായിരുന്ന സി.കെ രവീന്ദ്രനാണ് ആത്മഹത്യ ചെയ്തത്. മാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങൾ സ്റ്റോക്കില്ലാത്തതും കലക്ഷൻ ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിൽ തൊഴിലാളികൾക്ക് നിത്യ വേദനം വെട്ടിച്ചുരുക്കിയിരുന്നുവത്രെ.

Advertisements

ഇത് കാരണം ഒട്ടുമിക്ക തൊഴിലാളികളും നിത്യജീവിതത്തിന് വഴിയില്ലാതെ ആത്മഹത്യയുടെ വക്കിലെത്തി നിൽകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രവീന്ദ്രൻ്റെ ആൽമഹത്യ റിപ്പോർട്ട് ചെയ്തത്. നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സപ്ലൈകോ മുഖേന അവശ്യ വസ്തുക്കൾ വിതരണം ചെയ്യാൻ സർക്കാർ ഇനിയും അലംഭാവം കാണിച്ച് ആത്മഹത്യകൾ വർദ്ധിക്കാൻ സാഹചര്യമൊരുക്കരുതെന്നാണ് പൊതുജനാവശ്യം.

Hot Topics

Related Articles