ഏകദിന ലോകകപ്പിലെ തോൽവിയ്ക്ക് അഫ്ഗാൻ പ്രതികാരം : ഓസ്ട്രേലിയയെ അട്ടിമറിച്ച് സെമി പ്രതീക്ഷ സജീവമാക്കി അഫ്ഗാൻ 

കാൻബറ : ഏകദിന ലോകകപ്പിൽ വിജയത്തിന് അടുത്ത് എത്തിയ ശേഷം ‘അടിച്ചേൽപ്പിച്ച’ തോൽവിയ്ക്ക് അഫ്ഗാൻ്റെ പ്രതികാരം. ട്വൻ്റി 20 ലോകകപ്പിൽ ആസ്ട്രേലിയയെ തകർത്ത് സെമി പ്രതീക്ഷകൾ അഫ്ഗാൻ സജീവമാക്കി.  21 റണ്ണിനാണ് അഫ്ഗാൻ ആസ്ട്രേലിയയെ തകർത്തത്. ഓപ്പണിങ് വിക്കറ്റിൽ 100 റണ്ണിൻ്റെ കൂട്ടുകെട്ടാണ് അഫ്ഗാൻ ഓപ്പണർമാർ നേടിയത്.  എന്നാൽ പാറ്റ് കമ്മിൻസിൻ്റെ ഹാട്രിക്കിനും മാക്സ്വെല്ലിൻ്റെ അർദ്ധ സെഞ്ച്വറിയ്ക്കും ഓസ്ട്രേലിയയെ രക്ഷിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ആറ് വിക്കറ്റ് നഷ്ടമാക്കി 148 റൺ ആണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ 127 ന് ആസ്ട്രേലിയയുടെ എല്ലാവരും പുറത്തായി. 

Advertisements

ടോസ് നേടിയ ആസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആസ്ട്രേലിയൻ ബൗളിങ്ങിനെ നേരിട്ട് അഫ്ഗാൻ ഓപ്പണർമാർ രണ്ട് പേരും അർദ്ധ സെഞ്ച്വറി നേടി. ഗുർബാസും (60) , സർദാനും (51) ചേർന്ന് 118 റണ്ണാണ് ഓപ്പണിങ്ങ് വിക്കറ്റിൽ നേടിയത്. ഗുർബാസിനെ സ്റ്റോണിസും സർദാനെ സാമ്പയും പുറത്താക്കിയതോടെ ആസ്ട്രേലിയ കളിയിലേയ്ക്ക് തിരികെ എത്തി. ഇരുവരും പുറത്തായ ശേഷമുള്ള നാല് ഓവറിൽ 30 റൺ എടുത്ത അഫ്ഗാന് നാല് വിക്കറ്റ് കൂടി നഷ്ടമായി. പിന്നാലെ ഒമറാസി (2) , ജാനറ്റ് (13) , റാഷിദ് ഖാൻ (2) , മുഹമ്മദ് നബി (10) , നബി (0) എന്നിവരാണ് പുറത്തായത്. ജാനറ്റിനെയും റാഷിദ് ഖാനെയും നബിബിനെയും പുറത്താക്കിയാണ് കമ്മിൻസ് ഹാട്രിക് തികച്ചത്. സാമ്പ രണ്ടും സ്റ്റോണിസ് ഒരു വിക്കറ്റും നേടി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിങ്ങ് ആരംഭിച്ച ആസ്ട്രേലിയയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. 32 റൺ എടുക്കുമ്പോഴേയ്ക്കും ഹെഡും (0) , വാർണറും (3) , മാർഷും (12) പുറത്തായി. മാക്സ് വെല്ലും (59) , സ്റ്റോണിസും (11) ചേർന്ന് കുഴപ്പമില്ലാതെ കളി കൊണ്ട് പോകുന്നതിനിടെ 71 ൽ സ്റ്റോണിസ് പുറത്ത്. ഇതോടെ കളി തിരിഞ്ഞു. 85 ൽ ടിം ഡേവിഡ് (2) കൂടി വീണതോടെ വിജയപ്രതീക്ഷയിൽ ആയി അഫ്ഗാൻ. അപ്പോഴെല്ലാം ഏക ദിന ലോകകപ്പിൻ്റെ ഭീതി അഫ്ഗാൻ ആരാധകരിൽ നിറച്ച് മാക്സ് വെൽ അപ്പോഴും ക്രീസിലുണ്ടായിരുന്നു. 41 പന്തിൽ 59 റണ്ണെടുത്ത മാക്സ് വെല്ലിനെ ടീം സ്കോർ 106 ൽ നിൽക്കെ നൂർ അഹമ്മദ് ഗംഭീര ക്യാച്ചിലൂടെ പുറത്താക്കി. പിന്നാലെ 21 റൺ എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് ആസ്ട്രേലിയയ്ക്ക് നഷ്ടമായത്. മാത്യു വെയ്ഡ് (5) , കമ്മിൻസ് (3) , ആഗർ (2) , സാമ്പ (9) എന്നിവരാണ് പുറത്തായത്. നവീൻ ഉൾ ഹഖ് മൂന്നും , ഗുൾബാദിൻ നബീബ് നാലും വിക്കറ്റ് വീഴ്ത്തി. ഒമറാസിയും നബിയും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Hot Topics

Related Articles