അഞ്ചാം പന്തിൽ കോഹ്ലി പുറത്ത്; രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് നിരാശത്തുടക്കം

ജോഹ്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് നിരാശത്തുടക്കം. ടോസ് നേടിയ ക്യാപ്റ്റൻ രാഹുൽ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ രാഹുലും, ധവാനും ചേർന്ന് ഇന്ത്യയെ 63 വരെ എത്തിച്ചു. എന്നാൽ, 38 പന്തിൽ 29 റണ്ണെടുത്ത് ധവാൻ പോയതിനു പിന്നാലെ എത്തിയ കോഹ്ലി അഞ്ചാം പന്തിൽ റണ്ണൊന്നുമെടുക്കാതെ മടങ്ങിയത് ഇന്ത്യയ്ക്ക് വൻ നിരാശയായി.

Advertisements

രാഹുലിന്റെ മെല്ലെപ്പോക്കും ഇന്ത്യയ്ക്ക് ഭീഷണിയായിട്ടുണ്ട്. ക്യാപ്റ്റൻ കെ.എൽ രാഹുലിന് കൂട്ടായി ഋഷഭ് പന്താണ് ഇപ്പോൾ ക്രീസിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15 ഓവറിൽ ഇന്ത്യ 72 റണ്ണെടുത്തിട്ടുണ്ട്. കോഹ്ലിയുടെ വിക്കറ്റ് മഹാരാജ് വീഴ്ത്തിയപ്പോൾ, മാക്രത്തിന് ധവാന്റെ വിക്കറ്റ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിർണ്ണായകമായ മത്സരത്തിൽ വിജയിച്ചില്ലെങ്കിൽ പരമ്പരയിലെ ഇന്ത്യയുടെ സാധ്യതകൾ തുലാസിലാകും. ഇന്ത്യ നേരിടുന്ന വെല്ലുവിളിയും ഇതു തന്നെയാണ്. അവസാന ടെസ്റ്റിലും കഴിഞ്ഞ ഏകദിനത്തിലും ഇന്ത്യയ്ക്ക് കനത്ത തോൽവിയാണ് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിൽ ഈ ഏകദിനത്തിന്റെ ഫലവും നിർണ്ണായകമാകും.

Hot Topics

Related Articles