മ്യൂണിക് : അറുപത് വര്‍ഷത്തിന് മുന്നേ നേടിയ ജര്‍മനിക്ക് എതിരെയുള്ള ജയത്തിന് ശേഷം രണ്ടാം തവണ ഒരു ജയം കൂടി നേടാം എന്നുള്ള സ്വിറ്റ്സർലൻഡിന്‍റെ ആഗ്രഹം വിഫലമാക്കി നിക്ലാസ് ഫുള്‍ക്രുഗ്.അദ്ദേഹം 92 ആം മിനുട്ടില്‍ നേടിയ ഗോളിലൂടെ ഗ്രൂപ്പ് ചാമ്ബ്യന്മാര്‍ ആവാന്‍ ജര്‍മന്‍ പടയ്ക്ക് സാധിച്ചു. 28 ആം മിനുട്ടില്‍ ഡാൻ എൻഡോയാണ് സ്വിസ് പടയെ മുന്നില്‍ എത്തിച്ചത്.എന്നാല്‍ അതിന് ശേഷം ആക്രമണം ശക്തമാക്കി കൊണ്ട് തിരിച്ചടിക്കാന്‍ ജര്‍മനി ശ്രമം നടത്തി നോക്കി എങ്കിലും ഭാഗ്യം ഇന്നലെ അവര്‍ക്ക് തീരെ ഉണ്ടായിരുന്നില്ല.അനേകം പെനാല്‍റ്റി അപ്പീലുകള്‍ നല്കി നോക്കി എങ്കിലും അതിലൊന്നും അവര്‍ക്ക് വിജയിക്കാനും കഴിഞ്ഞില്ല.ഇന്നലെ ജര്‍മനി ആരാധകര്‍ ഏറ്റവും കൂടുതല്‍ വെറുത്ത വ്യക്തി ആയിരിയ്ക്കും , ഇറ്റാലിയൻ റഫറി ഡാനിയേല്‍ ഒർസാറ്റോ.ഒടുവില്‍ ജര്‍മനിയുടെ ലക്ഷ്യം സാധിച്ചത് എക്സ്ട്രാ ടൈമില്‍ ആയിരുന്നു.ഡേവിഡ് റൗമിൻ്റെ ക്രോസിന് തല വെച്ച് കൊടുത്ത് നിക്ലാസ് ഫുല്‍കര്‍ഗ് ജര്‍മനിക്ക് വേണ്ടി സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.