നോർത്ത് സൗണ്ട്: മഴ കളിച്ച കളിയിൽ ഭാഗ്യം ഇക്കുറി ദക്ഷിണാഫ്രിക്കയ്ക്കൊപ്പം നിന്നു. വെസ്റ്റ് ഇൻഡീസിന് എതിരെ സൂപ്പർ എട്ടിൽ മൂന്നു വിക്കറ്റ് വിജയത്തോടെ ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ പ്രവേശിച്ചു. ഇതോടെ വെസ്റ്റ് ഇൻഡീസ് പുറത്തായി. രണ്ടാം ഗ്രൂപ്പിൽ നിന്നും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും സെമിയിൽ എത്തി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടമാക്കി 135 റണ്ണാണ് എടുത്തത്. രണ്ടാം ഇന്നിംങ്സിലെ രണ്ട് ഓവർ എത്തി നിൽക്കെ തടസമായി മഴയെത്തി. ഇതോടെ കളി 17 ഓവറാക്കി പുനർനിശ്ചയിച്ചു. ഇതോടെ അഞ്ച് പന്ത് ബാക്കി നിൽക്കെ ഏഴ് വിക്കറ്റ് നഷ്ടമാക്കി ദക്ഷിണാഫ്രിക്ക വിജയലക്ഷ്യമായ 124 റണ്ണിലേയ്ക്ക് ഓടിക്കയറി. ഇതുവരെയുള്ള ചരിത്രത്തിൽ മഴ നിയമങ്ങൾ ദക്ഷിണാഫ്രിക്കയ്്ക്ക് എന്നും കണ്ണീരാണ് സമ്മാനിച്ചിട്ടുള്ളത്. എന്നാൽ, ഇക്കുറി ദക്ഷിണാഫ്രിക്ക ചരിത്രം മാറ്റിയെഴുതുകയായിരുന്നു.
ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് അഞ്ച് റൺ എടുത്തപ്പോഴേയ്ക്കും രണ്ട് വിക്കറ്റ് നഷ്ടമായി തകർച്ചയെ നേരിട്ടു. നിക്കോളാസ് പൂരാനും (1), ഷായ് ഹോപ്പുമാണ്(0) അതിവേഗം പുറത്തായത്. എന്നാൽ, മെയേഴ്സും (35), റോസ്റ്റൺ ചേസും (52) ചേർന്ന് സ്കോർ അതിവേഗം മുന്നോട്ട് കൊണ്ടു പോയി. 86 ൽ മെയേഴ്സ് പുറത്തായ ശേഷം വെസ്റ്റ് ഇൻഡീസിന് കൂട്ടത്തകർച്ചയാണ് ഉണ്ടായത്. 32 റൺ എടുക്കുമ്പോഴേയ്ക്കും അഞ്ചു വിക്കറ്റുകളാണ് വെസ്റ്റ് ഇൻഡീസിന് നഷ്ടമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
89 ൽ റോമൻ പവൽ (1), 94 ൽ റൂത്തർ ഫോർഡ് (0), 97 ൽ റോസ്റ്റൺ ചേസ്, 117 ൽ ആന്ദ്രേ റസൽ (15), 118 ൽ അക്കേൽ ഹൊസൈൻ (6) എന്നിവരും പുറത്തായതോടെ വെസ്റ്റ് ഇൻഡീസിന്റെ സ്കോറിംങിന് വേഗം കുറഞ്ഞു. അൽസാരി ജോസഫും (11) , മോട്ടിയും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയുടെ ബാറ്റിംങ് ആരംഭിച്ച് രണ്ടാം ഓവറിൽ തന്നെ മഴ വില്ലനായി എത്തി. തുടർന്ന് മുടങ്ങിയ കളി പുനരാരംഭിച്ച ശേഷം ഡക്ക് വർത്ത് ലൂസിയ് നിയമ പ്രകാരം വിജയലക്ഷ്യവും പുനർനിർണ്ണയിച്ചു. സ്കോർ 12 ൽ നിൽക്കെ ഓപ്പണർ റീസ ഹെൻട്രിക്സിനെ(0)യും , 15 ൽ ഡിക്കോക്കിനെയും (12) നഷ്ടമായ സൗത്ത് ആഫ്രിക്കയ്ക്ക് മാക്രവും (18), സ്റ്റബ്സും (29) ചേർന്ന് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചു.
ക്ലാസനും (22), കേശവ് മഹാരാജും (2) വിജയത്തിന് തൊട്ടടുത്ത് വച്ച് പുറത്തായതോടെ വീണ്ടും ദക്ഷിണാഫ്രിക്കൻ നിരയിൽ പ്രതിസന്ധി ഉടലെടുത്തു. എന്നാൽ, മാർക്കോ ജാനിസനും (21), റബാൻഡയും (5) ചേർന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലേയ്ക്ക് എത്തിച്ചു. വെസ്റ്റ് ഇൻഡീസിനു വേണ്ടി റോസ്റ്റൺ ചേസ് മൂന്നു അൽസാരി ജോസഫും ആന്ദ്രേ റസലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.