സെൻ്റ് വിൻസൻ്റ് : സൂപ്പറായിട്ടില്ലേ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ വീഴ്ത്തി അഫ്ഗാനിസ്ഥാൻ ലോകകപ്പ് സെമിയിൽ. നിർണായക മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 8 റണ്ണിനാണ് അഫ്ഗാനിസ്ഥാന്റെ വിജയം. അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിച്ചതോടെ ഓസ്ട്രേലിയ ടൂർണമെന്റിൽ നിന്നും സെമി കാണാതെ പുറത്തായി. 20 ഓവറിൽ അഫ്ഗാൻ അഞ്ച് വിക്കറ്റ് നഷ്ടമാക്കി 115 റൺ എടുത്തപ്പോൾ 17.5 ഓവറിൽ 105 റൺ മാത്രമാണ് ബംഗ്ലാദേശിന് നേടാനായത്. ഇടയ്ക്ക് മഴ കളി തടസ്സപ്പെടുത്തിയതോടെ 19 ഓറിൽ 114 ആയി ബംഗ്ലാദേശിന്റെ ലക്ഷ്യം പുനർനിർണിച്ചിരുന്നു. എന്നാൽ ഇതു മറികടക്കാനും ബംഗ്ലാദേശിനായില്ല. ബംഗ്ലാ നിരയിൽ ഓപ്പണർ ലിറ്റൺ ദാസ് ( പുറത്താകാതെ 54) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ലിറ്റണെ കൂടാതെ സൗമ്യ സർക്കാർ (10) , തൗഹിദ് ഹൃദോയി (14) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് വേണ്ടി ഗുർബാസ് (43) , സർദാൻ (18) , ഒമറാസി (10) എന്നിവരാണ് രണ്ടക്കം കടന്നത്. അഫ്ഗാന് വേണ്ടി റിഷാദ് ഹുസൈൻ മൂന്ന് വിക്കറ്റ് നേടി. മുസ്ഫിക്കറും ടസ്കിനും ഓരോ വിക്കറ്റും നേടി. അഫ്ഗാന് വേണ്ടി നവീൻ ഉൾ ഹഖും റാഷിദ് ഖാനും നാല് വിക്കറ്റ് വീതം നേടി.