സിപിഐഎം കൂവപ്പള്ളി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പഠനമികവിന് അനുമോദനം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : സിപിഐഎം കൂവപ്പള്ളി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പഠനമികവിന് അനുമോദനം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗമായ പി. ഷാനവാസാണ് പരുപാടി ഉത്ഘാടനം ചെയ്തത്. സിനി ഷംസുദീൻ ആദ്യക്ഷത വഹിച്ചു പരുപാടിയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെയാണ് അനുമോദിച്ചത്. ഇതോടൊപ്പം അവർക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. അജാസ് റഷീദ്, വി. എം. ഷാജഹാൻ. പി. കെ. സജികുമാർ, സുമ സജികുമാർ തുടങ്ങിയവർ പരുപാടിയിൽ സംസാരിച്ചു.

Advertisements

Hot Topics

Related Articles