കോട്ടയം കിടങ്ങൂരിൽ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പുരയിടത്തിലേക്ക് ഇടിച്ച് കയറി അപകടം ;  അപകടം ടിപ്പറിന് സൈഡ് കൊടുക്കുന്നതിനിടെ

കോട്ടയം : കോട്ടയം കിടങ്ങൂരില്‍ ബസ് നിയന്ത്രണം വിട്ട് പുരയിടത്തിലേക്ക് ഇടിച്ചു കയറി അപകടം. കിടങ്ങൂര്‍ കല്ലിട്ടു നടയില്‍ രാവിലെ 8.30 ഓടെയായിരുന്നു അപകടം. തൊടുപുഴ റൂട്ടിൽ സർവ്വീസ് നടത്തുന്ന ശാലോം ബസാണ് അപകടത്തിൽ പെട്ടത്. ടിപ്പറിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് നിയന്ത്രണം നഷ്ടമായി പുരയിടത്തിന് സമീപമുള്ള പ്ലാവില്‍ ഇടിച്ച ശേഷം വീടിന്  സമീപം വരെയെത്തി നില്‍ക്കുകയായിരുന്നു.  

Advertisements

ടിപ്പറിന് സൈഡ് കൊടുക്കുന്നതിനിടെ ബ്രേക്കിട്ട ബസ് നിരങ്ങി പ്ലാവില്‍  ഇടിച്ചു നിന്നു. പ്ലാവില്‍ ഇടിച്ചതിനാല്‍ തന്നെ വീട്ടിലേക്ക് ഇടിച്ചുകയറാതെ രക്ഷപെടുകയായിരുന്നു. അപകടത്തില്‍ ബസ്സിന്റെ മുന്‍വശം ഭാഗീകമായി തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. റോഡിന് വീതി കുറവായതിനാല്‍ നിരന്തരം അപകടം നടക്കുന്ന പ്രദേശമാണിത് എന്ന് നാട്ടുകാര്‍ പറഞ്ഞു. മതിയായ വീതിയില്ലാത്തതിനാല്‍ അപകടങ്ങള്‍ ഇവിടെ തുടര്‍ക്കഥയാണ്. റോഡിന് വീതി കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യം ഇതോടെ ശക്തമാവുകയാണ്. 

Hot Topics

Related Articles