കോഴിക്കോട് പുതുപ്പാടിയില്‍ കെഎസ്‌ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്‌ആർടിസി ബസ് ഇടിച്ചു കാല്‍ നടയാത്രക്കാരൻ മരിച്ചു. കൈതപ്പൊയില്‍ സ്വദേശി കളപ്പുരക്കല്‍ ജോയ് (65)ആണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ജോയ് മരിച്ചിരുന്നു. മാനന്തവാടിയില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്‌ആർടിസി ബസാണ് ഇദ്ദേഹത്തെ ഇടിച്ചുവീഴ്ത്തിയത്. പൊലീസ് ബസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Advertisements

Hot Topics

Related Articles