ആലപ്പുഴയിൽ കേബിള്‍ ടിവി ടെക്നീഷ്യനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ പാതിരപ്പള്ളിയില്‍ കേബിള്‍ ടിവി ടെക്നീഷ്യനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആര്യാട് അയ്യങ്കാളി ജംഗ്ഷനില്‍ താമസിക്കുന്ന പ്രതീഷ് ആണ് മരിച്ചത്. വൈദ്യുതാഘാതമേറ്റതെന്നാണ് സംശയം. രാവിലെ നടക്കാൻ പോയ ആളാണ് പ്രതീഷ് വീണുകിടക്കുന്നതായി കണ്ടത്. ഇയാളുടെ കൈകളില്‍ കേബിളുണ്ടായിരുന്നു എന്ന് ഇവർ പറയുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Advertisements

Hot Topics

Related Articles