ന്യൂസ് ഡെസ്ക് : ഇതുവരെ ഈ ലോകകപ്പില്‍ ഇന്ത്യക്കായി മോശം പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ച വെച്ചിട്ടുള്ളത്. ഇതുവരെ ടൂർണമെന്റില്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും തിളങ്ങാൻ ജഡേജയ്ക്ക് സാധിച്ചിട്ടില്ല.കേവലം 8 റണ്‍സ് മാത്രമാണ് ടൂർണമെന്റിലെ ജഡേജയുടെ ബാറ്റിംഗ് ആവറേജ്. ഇത് ഇന്ത്യയെ പല മത്സരത്തിലും നിരാശപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇതുവരെ 5 മത്സരങ്ങളില്‍ നിന്ന് 10 ഓവറുകള്‍ പന്തെറിഞ്ഞ ജഡേജയ്ക്ക് ഇന്ത്യയ്ക്കായി നേടാൻ സാധിച്ചത് ഒരു വിക്കറ്റ് മാത്രം. ഇത്ര മോശം പ്രകടനങ്ങള്‍ ജഡേജ ടീമില്‍ കാഴ്ചവയ്ക്കുന്നതിനെതിരെ ആരാധകർ രംഗത്ത് വരികയുണ്ടായി. എന്നാല്‍ ഇത്തരത്തില്‍ ജഡേജയ്ക്കെതിരെ വിമർശനം ഉന്നയിക്കുന്നത് യാതൊരു തരത്തിലും ഗുണം ചെയ്യില്ല എന്നാണ് മുൻ ഇന്ത്യൻ താരം സുനില്‍ ഗവാസ്കർ പറഞ്ഞിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജഡേജയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങള്‍ക്കുള്ള മറുപടിയാണ് സുനില്‍ ഗവാസ്കർ നല്‍കിയത്. “ഇത്തരത്തില്‍ ചോദ്യം ചെയ്യുന്നതിനെ പറ്റി പോലും നമ്മള്‍ ചിന്തിക്കാൻ പാടില്ല.
ഇന്ത്യയുടെയും ഇന്ത്യൻ ആരാധകരുടെയും വലിയൊരു പ്രശ്നമാണ് ഇത്. 2 മത്സരങ്ങളില്‍ ഏതെങ്കിലുമൊരു താരം മോശം പ്രകടനം കാഴ്ചവെച്ചാല്‍ ‘അവനെ എന്തിനാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്, അവൻ എന്താണ് ചെയ്യുന്നത്’ എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉയരാൻ തുടങ്ങും.”
“അത് ആളുകളുടെ നിരാശയാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഒരാള്‍ പോലും തങ്ങളുടെ പ്രൊഫഷനെപ്പറ്റി ചിന്തിക്കുന്നില്ല. 2 പിഴവുകള്‍ മൂലം ഒരാളെ തങ്ങളുടെ പ്രൊഫഷനില്‍ നിന്ന് മാറ്റി നിർത്തുന്നതിനെ എങ്ങനെയാണ് പിന്തുണയ്ക്കാൻ പറ്റുന്നത്”- ഗവാസ്കർ പറഞ്ഞു.
“ഇത്തരം വിഷയങ്ങള്‍ ടെലിവിഷനില്‍ ചർച്ചചെയ്യാൻ മാത്രമാണ് പറ്റുന്നത്. ഒരു കാരണവശാലും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെ ജഡേജയുടെ സ്ഥാനത്തെ നമ്മള്‍ ചോദ്യം ചെയ്യാൻ പാടില്ല. അവൻ ഒരു റോക്ക് സ്റ്റാറാണ്.”- ഗവാസ്കർ കൂട്ടിച്ചേർക്കുകയുണ്ടായി. ഓസ്ട്രേലിയക്കെതിരായ നിർണായക മത്സരത്തില്‍ 5 പന്തുകളില്‍ 9 റണ്‍സ് മാത്രമാണ് ജഡേജ സ്വന്തമാക്കിയത്. ബോളിങ്ങിലും മോശം പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ഓരോവർ മാത്രമാണ് ജഡേജ മത്സരത്തില്‍ പന്തറിഞ്ഞത്. ഈ ഓവറില്‍ 17 റണ്‍സ് താരം വിട്ടു നല്‍കുകയും ചെയ്തു.
“ജഡേജയുടെ ഫോമിനെപറ്റി ആലോചിച്ച് ഞാൻ നിരാശപ്പെടുന്നില്ല. കാരണം അവൻ വളരെ അനുഭവസമ്ബത്തുള്ള താരമാണ്. എപ്പോഴൊക്കെ അവസരം ലഭിച്ചാലും അപ്പോഴൊക്കെ മികച്ച പ്രകടനം പുറത്തെടുക്കാൻ അവന് സാധിക്കാറുണ്ട്. ഫീല്‍ഡിങ്ങില്‍ ഇതുവരെ ഇന്ത്യക്കായി 20 മുതല്‍ 30 റണ്‍സ് വരെ സംരക്ഷിക്കാൻ ജഡേജയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഫീല്‍ഡിങ് കഴിവുകളും ക്യാച്ചിങ് കഴിവുകളുമൊക്കെ അവനുണ്ട്.”
“കൃത്യമായി റണ്ണൗട്ടുകള്‍ സൃഷ്ടിക്കാനും അവന് സാധിക്കും. അതുകൊണ്ടുതന്നെ ഈ 20- 30 റണ്‍സിനെ നമുക്ക് മാറ്റി നിർത്താൻ സാധിക്കില്ല. അങ്ങനെയുള്ള ജഡേജ മൈതാനത്ത് ബാറ്റിങ്ങിലും ബോളിങ്ങിലും ചെയ്യുന്നതൊക്കെയും നമുക്ക് കൂടുതല്‍ മെച്ചം ഉണ്ടാക്കുന്നതാണ്.”- ഗവാസ്കർ പറഞ്ഞുവെക്കുന്നു.