ഐ.ഐ.ടി മദ്രാസിൽ ഓൺലൈൻ എം ബി എ ; അപേക്ഷ ക്ഷണിച്ചു 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) മദ്രാസ് നടത്തുന്ന രണ്ടുവർഷത്തെ ഓണ്‍ലൈൻ എം.ബി.എ ഡിജിറ്റല്‍ മാരിടൈം ആൻഡ് സപ്ലൈ ചെയിൻ പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാർക്കില്‍ കുറയാതെ ബിരുദം അല്ലെങ്കില്‍ സി.എ/സി.എസ്/ഐ.സി.ഡബ്ല്യു.എ/സി.എം.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രണ്ടുവർഷത്തെ മുഴുസമയ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

Advertisements

ഒമ്ബതു ലക്ഷം രൂപയാണ് കോഴ്സ് ഫീസ്. ഇതിന്റെ 50 ശതമാനം സ്കോളർഷിപ്പായി നല്‍കും. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം https://ntcpwc.iitm.ac.in/dmscmbaല്‍ ലഭിക്കും. ഓണ്‍ലൈനായി ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. ഫലം ആഗസ്റ്റ് 25ന് പ്രസിദ്ധപ്പെടുത്തും. ക്ലാസുകള്‍ സെപ്റ്റംബർ 15ന് തുടങ്ങും. പ്രവേശന നടപടികള്‍ വിജ്ഞാപനത്തിലുണ്ട്. അന്വേഷണങ്ങള്‍ക്ക് ഫോണ്‍: 7021659509, 9820340418.

Hot Topics

Related Articles