ദില്ലി മദ്യനയക്കേസ്; കെജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ

ദില്ലി : ദില്ലി മദ്യനയക്കേസില്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. കെജ്‌രിവാളിനെ ദില്ലി റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ സിബിഐ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടുകയായിരിന്നു. കോടതിമുറിയില്‍ ചോദ്യംചെയ്യാൻ അനുമതി നല്‍കിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകള്‍ ഹാജരാക്കാൻ നിർദേശിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്യാൻ അനുമതി നല്‍കിയത്. മദ്യനയക്കേസില്‍ അഴിമതി നടത്തിയ സൗത്ത് ഗ്രൂപ്പുമായി നേരിട്ട് ബന്ധപ്പെട്ടെന്ന് സിബിഐ ആരോപിച്ചു. സിബിഐയും അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ ഹർജി കെജരിവാള്‍ പിൻവലിച്ചു. സിബിഐ അറസ്റ്റും ഉള്‍പ്പെടുത്തി പുതിയ ഹർജി നല്‍കും. കെജ്രിവാള്‍ ജയിലിന് പുറത്ത് എത്താതെയിരിക്കാനുള്ള ഗൂഢാലോചന കേന്ദ്രം നടത്തുകയാണെന്ന് എഎപി ആരോപിച്ചു.

Advertisements

മദ്യനയക്കേസില്‍ കെജ്‌രിവാളിന് ജാമ്യം നല്‍കിയ റൗസ് അവന്യൂ കോടതി ഉത്തരവ് ഇന്നലെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. വിചാരണ കോടതി കേസ് സംബന്ധിച്ച കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിയില്ലെന്നാണ് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കേസില്‍ വാദത്തിന് ആവശ്യമായ സമയം ഇഡിക്ക് നല്‍കിയില്ല. വിചാരണക്കോടതിയുടെ വിധിയില്‍ ധാരാളം പാളിച്ചകളുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇഡി നല്‍കിയ തെളിവുകള്‍ പരിഗണിക്കാതെയാണ് വിചാരണക്കോടതി തീരുമാനം എടുത്തതെന്നും ഹൈക്കോടതി വിമർശിച്ചു. പിഎംഎല്‍എ നിയമത്തിലെ വ്യവസ്ഥ പൂർണ്ണമായി പാലിച്ചോ എന്നതിലും ജസ്റ്റിസ് സുധീർ കുമാർ ജെയിൻ സംശയം ഉന്നയിച്ചു. ഹൈക്കോടതി സ്റ്റേ നല്‍കിയ സാഹചര്യത്തില്‍ ഇഡിയുടെ അപേക്ഷയില്‍ വീണ്ടും വാദം തുടരും. ജൂണ്‍ 20നാണ് റൗസ് അവന്യൂ കോടതിയിലെ അവധിക്കാല ജഡ്ജി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഇ.ഡി.നല്‍കിയ അപേക്ഷയില്‍ ജാമ്യം നല്കുന്നത് ഹൈക്കോടതി തല്ക്കാലത്തേക്ക് തടഞ്ഞു. ഇതിനെതിരെ കെജരിവാള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Hot Topics

Related Articles