വൻമതിലിലും വിള്ളലോ ! പരിശീലകനായി ദ്രാവിഡ് എത്തിയപ്പോൾ ഇന്ത്യൻ ടീം പരാജയ വഴിയിൽ ; ടീമിനുള്ളിലെ മാറ്റങ്ങളും വിവാദങ്ങളും കളിക്കളത്തിൽ നിരാശ പടർത്തുമ്പോൾ

മുംബൈ : ഏറെ പ്രതീക്ഷ നിറഞ്ഞ കാലത്തിന്റെ സ്വപ്നങ്ങളും പേറി പുതിയ മാറ്റങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ലോകം കാതോർത്തു. ബിസിസിഐയുടെ തലപ്പത്ത് ഗാംഗുലി എത്തിയതിന് പിന്നാലെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡും എത്തി. ഇന്ത്യയുടെ എക്കാലത്തേയും വിശ്വാസവും ആശ്വാസവുമായാണ് രാഹുൽ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ അടയാളപ്പെടുത്തിയത്. പക്ഷെ അയാൾ പരിശീലക വേഷത്തിൽ എത്തിയപ്പോൾ എവിടെയാണ് അയാൾക്ക് പിഴച്ചത്. കളിക്കളത്തിൽ പ്രതിരോധം തീർത്തിരുന്ന ദ്രാവിഡിന് പക്ഷെ ടീമിനുള്ളിൽ ഉടലെടുത്ത അസ്വാരസ്യങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുവാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.

Advertisements

ഇന്ത്യൻ ജൂനിയർ ടീമിനെ വിജയവഴിയിലേക്ക് നയിച്ച ദ്രാവിഡ് സീനിയർ ടീമിൽ പരാജയമായി മാറുകയാണോ ? ദ്രാവിഡ് എത്തിയതിന് ശേഷം നടന്ന രണ്ട് പരമ്പരകളിലും ടീം അമ്പേ പരാജയപ്പെട്ടു. ഒരർത്ഥത്തിൽ ടീമിലെ അസ്വാരസ്യങ്ങൾ ഉടലെടുത്തതും ദ്രാവിഡ് എത്തിയതിന് ശേഷമാണ് എന്ന് പറയാം കോഹ്ലിയുടെ ഏകദിന നായക പദവി തെറിച്ചതും അതിന് പിന്നാലെ ടെസ്റ്റിൽ നിന്ന് കോഹ്ലി രാജി വച്ചതും ഈ കാലഘട്ടത്തിലായിരുന്നു. ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ച ടീമിന്റെ വിഷമ കാലഘട്ടമായിരുന്നു ഇത്. കോഹ്ലിയെ പുറത്താക്കാൻ ടീം മാനേജ്മെന്റിന്റെ ബോധപൂർവ്വമായ തീരുമാനം ഉണ്ടായിരുന്നതായും , അതിനുള്ള ഗൂഢ ശ്രമങ്ങൾക്ക് ഗാംഗുലി നേതൃത്വം നൽകി എന്നൊക്കെയുള്ള ചർച്ചകൾ സജീവമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ പുതിയ ടീമിനെ നയിക്കാൻ പുതുമുഖങ്ങൾ കടന്നു വരട്ടെ എന്നും കോഹ് ലിയെ ഫോമിലേക്ക് ഉയർത്തുന്നതിന് ക്യാപ്റ്റൻ സ്ഥാനം എന്ന മേലങ്കി അഴിച്ചു വയ്ക്കുന്നതാണ് ഉചിതമെന്നും ഉള്ള തരത്തിൽ വിവാദ തീരുമാനത്തിന് ന്യായീകരണ വാദങ്ങളും ഉണ്ടായി. പക്ഷേ ഫോമിലേക്ക് ഉയർന്ന കോഹ്ലിക്ക് മികച്ച സ്കോർ കണ്ടെത്താൻ കഴിഞ്ഞില്ല. അവിടെ ഇന്ത്യൻ ടീം ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് ഇന്ത്യൻ ആരാധകർക്ക് കാണേണ്ടി വന്നത്.

മാറ്റങ്ങൾ ഒന്നിന് പിറകെ ഒന്നായി വരുമ്പോഴും ഇന്ത്യൻ ടീം പരാജയത്തിന്റെ പടുകുഴിയിലേക്ക് കൂപ്പ് കുത്തുന്നതിൽ ആരാണ് ഉത്തരവാദികൾ . എവിടെയാണ് ഇന്ത്യയ്ക്ക് പിഴച്ചത്. ഇനി എന്താകും ടീമിന്റെ പുതിയ നീക്കം .ചോദ്യങ്ങൾ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി കടന്നെത്തുമ്പോഴും ഇന്ത്യൻ ടീം ആരാധകർ തേടുന്നത് ആ പഴയ ഇന്ത്യയെ ആണ്. ലോകത്തിലെ ഏത് ടീമിനെയും വിറപ്പിക്കുന്ന ലോക ചരിത്രത്തിലേക്ക് നടന്നുകയറിയ എന്തിനും പോന്ന കരുത്തന്മാരുടെ കൂട്ടത്തെ .
കാത്തിരുന്നു തന്നെ കാണാം ഇന്ത്യയുടെ ഭാവിയും ദ്രാവിഡിന്റെ തീരുമാനങ്ങളും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.