വെറും 32 സെക്കന്റ്‌; ജ്വല്ലറിയില്‍ നിന്ന് തോക്ക് ചൂണ്ടി മോഷ്ടാക്കൾ കവർന്നത് 50 ലക്ഷത്തിന്റെ സ്വർണം

ഹൈദരാബാദ്: ബെംഗളൂരുവിലെ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി മോഷണം. ബെംഗളുരുവിലെ മദനായകനഹള്ളി ലക്ഷ്മിപുരയിലുള്ള പദം എന്ന ജ്വല്ലറിയില്‍ നിന്നാണ് 50 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചത്. മുഖംമൂ‍ടി ധരിച്ചാണ് മോഷ്ടാക്കള്‍ കവർച്ചക്കെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതേകാലോടെയായിരുന്നു സംഭവം. ചെറിയ ജ്വല്ലറിയായതിനാല്‍ സെക്യൂരിറ്റി ഉണ്ടായിരുന്നില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജ്വല്ലറിയിലേക്ക് ഓടിക്കയറി വന്ന മോഷ്ടാക്കളില്‍ ഒരാള്‍ കടക്കാരന്‍റെ നേർക്ക് തോക്ക് ചൂണ്ടുന്നതും മറ്റേയാള്‍ കയ്യില്‍ കരുതിയിരുന്ന ബിഗ് ഷോപ്പർ കൊണ്ട് മേശമേല്‍ കയറി സ്വർണം വാരി ഇടുന്നതും ദൃശ്യങ്ങളില്‍ കാണാം. വെറും 32 സെക്കന്റുകള്‍ക്കുളളിലാണ് മോഷ്ടാക്കള്‍ ജ്വല്ലറിക്കുള്ളില്‍ കയറുന്നതും ഇത്രയധികം സ്വർണം മോഷ്ടിച്ച്‌ കടന്നു കളയുന്നതും.

Advertisements

Hot Topics

Related Articles