പാലാ രൂപതയുടെ ആവശ്യം പരിഗണിച്ച് ചൂണ്ടച്ചേരിയിൽ ലോ കോളേജ് അനുവദിക്കണം: നിയമസഭയിൽ ആവശ്യം ഉന്നയിച്ച് മാണി സി കാപ്പൻ

ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിനോടും, കേറ്ററിംഗ് കോളേജിനോടനുബന്ധമായി പാലായിൽ ലോ കോളേജ് അനുവദിക്കണമെന്ന് ആവശ്യമുയർത്തി മാണി സി കാപ്പൻ എംഎൽഎ. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ചൂണ്ടച്ചേരിയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് ലോ കോളേജിന് വേണ്ടി രൂപത സർക്കാരിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടായിരുന്നു. ഇതുവരെയും വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് എംഎൽഎ ലോ കോളേജ് അനുവദിക്കണമെന്ന് ആവശ്യം സഭയിൽ ഉയർത്തിയത്.

Advertisements

കോട്ടയം മേഖലയിൽ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് നിയമപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്ക് മിതമായ ഫീസ് നിരക്കിൽ ഇവിടെ തന്നെ പഠിക്കാൻ സൗകര്യം ഒരുക്കണമെന്നാണ് എംഎൽഎയുടെ ആവശ്യം. സമാനമായി നഴ്സിംഗ് സീറ്റുകളിൽ 10% എങ്കിലും വർദ്ധനവ് വരുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കും ഇതുമൂലം ഉണ്ടാകുന്ന ധന, മസ്തിഷ്ക ചോർച്ചയിൽ സർക്കാർ ഇടപെടൽ ഉണ്ടാകാത്ത വിഷയവും എംഎൽഎ സഭയിൽ ഉയർത്തി. നിയമസഭയിലെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു പാലാ എംഎൽഎ മാണി സി കാപ്പൻ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.