‘അയോധ്യയിലെ ജനങ്ങളെ മോദി ചതിച്ചു’, റെയില്‍വേ സ്റ്റേഷനില്‍ മുട്ടറ്റം വെള്ളം; നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അപാകതയെന്നും വിമര്‍ശനം

അയോധ്യയിലെ രാമക്ഷേത്ര നിർമാണം മുതല്‍ എല്ലാ പദ്ധതികളിലും സർക്കാർ അഴിമതി നടത്തിയെന്ന് വിമർശനം. രാമക്ഷേത്രത്തിലെ ചോർച്ചയ്ക്ക് പുറമെ റെയില്‍വേ സ്റ്റേഷനില്‍ വരെ മുട്ടറ്റം വെള്ളം നിറഞ്ഞതിനെ തുടർന്നാണ് സമൂഹ മാധ്യമങ്ങളിലും മറ്റും ബിജെപി സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നത്. കഴിഞ്ഞ ദിവസം രാമക്ഷേത്രത്തിലെ സെക്യൂരിറ്റി ഗാർഡുകള്‍ താമസിക്കുന്ന സ്ഥലത്ത് വെള്ളം കയറിയതിൻ്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അയോധ്യയിലെ ജനങ്ങളെ മോദി ചതിച്ചു’, എന്നാണ് സമൂഹ മാധ്യമങ്ങള്‍ പറയുന്നത്.

Advertisements

നിർമാണ പ്രവർത്തനങ്ങളില്‍ എല്ലാം തന്നെ തിരിമറികള്‍ നടന്നിട്ടുണ്ടെന്നും, അയോധ്യയിലെ ഭൂമി കൃത്യമായി പഠനം നടത്താതെയാണ് പുതിയ നിർമാണ പ്രവർത്തനങ്ങള്‍ നടത്തിയതെന്നും പലരും വിമർശിക്കുന്നു. ക്ഷേത്രത്തിനകത്തെ ചോർച്ച പോലും ചൂണ്ടിക്കാണിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ വിമർശങ്ങള്‍ ഉയരുന്നത്. അതേസമയം, 450 കോടിയോളം മുടക്കി പുനർനിർമിച്ച്‌ മോദി ഉദ്‌ഘാടനം ചെയ്ത മധ്യപ്രദേശ് വിമാനത്താവളത്തിലെ ടെര്‍മിനലിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീണു. കെട്ടിടഭാഗം തകര്‍ന്നുവീണത് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ വാഹനത്തിന് മുകളിലേക്കാണ്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.