തിരുവനന്തപുരം: കൊവിഡിനു പിന്നാലെ വിവാദം ശക്തമായതോടെ സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി വച്ചു. 28 മുതൽ ആലപ്പുഴയിൽ നടക്കേണ്ടിയിരുന്ന സമ്മേളനമാണ് കൊവിഡ് വ്യാപനത്തെ തുടർന്നു മാറ്റി വച്ചത്. എന്നാൽ, തീയതി എന്നാണ് എന്നു പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന കമ്മിറ്റിയുമായി ചർച്ച ചെയ്താണ് ജില്ലാ സമ്മേളനം മാറ്റി വയ്ക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.
കൊവിഡിനെ തുടർന്നു കടുത്ത വിമർശനം നേരിട്ട തൃശൂർ ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ചിനു സമ്മേളനം സമാപിക്കും. കൊവിഡ് വ്യാപനത്തെ തുടർന്നു സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ഇന്നലെയും ഇന്നുമായി നടന്ന സമ്മേളന റിപ്പോർട്ടിന്മേലും ചർച്ചകളിലും സെക്രട്ടറി മറുപടി പറയും. നിലവിലെ ജില്ലാ സെക്രട്ടറി എം.എം വർഗീസ് തന്നെ തുടരുമെന്നാണ് ലഭിക്കുന്ന സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ, കാസർകോട് സമ്മേളനത്തിലെ വിവാദത്തിന്മേൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. സമ്മേളനത്തിനിടെ ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ മാറ്റിയതും, പിന്നാലെ കളക്ടർ അവധിയിൽ പോയതും വിവാദമായി മാറിയിരുന്നു. എന്നാൽ, ജില്ലാ കളക്ടർ മുൻപ് തന്നെ അവധി അപേക്ഷ നൽകിയിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.