കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി പ്രതിയാകും; ഇഡി വേട്ടയാടുന്നുവെന്ന് സിപിഎം

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ എം എം വർഗീസ് ഇ‍ഡി കേസില്‍ പ്രതിയാകും. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് പ്രതിയാവുക. അടുത്തഘട്ടം കുറ്റപത്രത്തില്‍ പേരുള്‍പ്പെടുത്തും. കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയില്‍ പാർടിക്കായി സ്ഥലം വാങ്ങിയതെന്നാണ് ഇഡി കണ്ടെത്തല്‍. കരിവണ്ണൂരിലെ കളളപ്പണ ഇടപാടില്‍ പാർട്ടി ജില്ലാ നേതൃത്തിന് അറിവുണ്ടെന്നും ഇ‍ഡി വ്യത്തങ്ങള്‍ പറയുന്നു.

Advertisements

എം എം വർഗീസിന്‍റെ പേരിലുളള പാർടി ഭൂമി ഇഡി കണ്ടെത്തിയിരുന്നു, സിപിഎമ്മിന്‍റെ 8 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. ചാനല്‍ വാർത്തകളിലേ വിവരം കണ്ടുള്ളൂ, ഒരു വിവരവും കിട്ടിയിട്ടില്ലെന്ന് എംഎം വര്‍ഗീസ് പ്രതികരിച്ചു. ലോക്കല്‍ കമ്മറ്റി സ്ഥലം സ്ഥലം വാങ്ങുന്നത് ജില്ലാ കമ്മിറ്റിയുടെ പേരിലാണ് എന്താണ് നടക്കുന്നത് എന്നറിയില്ല. കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണ്. പറയുന്ന വാർത്ത ശരിയാണെങ്കില്‍ പാർട്ടിയെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.