കൊച്ചി: പെരിയാറില്‍ മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. പ്രദേശവാസിയായ ബഷീർ നല്കിയ പരാതിയിലാണ് എലൂർ പൊലീസിന്റെ നടപടി. ജീവന് ഹാനികരമാകുന്ന രീതിയില്‍ അണുബാധ പടർത്താൻ ശ്രമിക്കുക (269) പൊതു ജലസ്രോതസ് മലിനമാക്കുക (277) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കമ്പനിക്കെതിരെ കേസെടുത്തിരിക്കുന്നത്. എടയാർ സി ജി ലൂബ്രിക്കന്റ് എന്ന കമ്പനിക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പെരിയാഖില് മാലിന്യമൊഴുക്കിയ സംഭവത്തിലാണ് കേസ്.
Advertisements
Advertisement