മുംബൈ : ആനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുന്നോടിയായി മുകേഷ് അംബാനിയും നിത അംബാനിയും ജൂലൈ 2 ന് മഹാരാഷ്ട്രയിലെ പാല്‍ഘർ ജില്ലയില്‍ സമൂഹ വിവാഹം സംഘടിപ്പിക്കും. വൈകുന്നേരം 4:30 ന് പാല്‍ഘറിലെ സ്വാമി വിവേകാനന്ദ് വിദ്യാമന്ദിറില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുക. ആനന്ത് അംബാനിയുടെയും വ്യവസായി വിരേൻ മർച്ചൻ്റിൻ്റെ മകള്‍ രാധിക മർച്ചൻ്റിൻ്റെയും വിവാഹം ജൂലൈ 12 ന് മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) ജിയോ വേള്‍ഡ് കണ്വെൻഷൻ സെൻ്ററില്‍ നടക്കും. പരമ്പരാഗത ഹിന്ദു ആചാരങ്ങള്‍ പ്രകാരം ആയിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക. ജൂലൈ 12 വെള്ളിയാഴ്ച ശുഭകരമായ ശുഭ് വിവാഹ ചടങ്ങുകളോടെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. പരമ്ബരാഗത ഇന്ത്യൻ വസ്ത്രം ധരിക്കാൻ അതിഥികളോട് നിർദേശിച്ചിട്ടുണ്ട്. ജൂലൈ 13 ശനിയാഴ്ച ശുഭ് ആശിർവാദോടെ ആഘോഷങ്ങള്‍ തുടരും, അവസാന പരിപാടിയായ മംഗള്‍ ഉത്സവ് അല്ലെങ്കില്‍ വിവാഹ സല്‍ക്കാരം, ജൂലൈ 14 ഞായറാഴ്ചയാണ്.
ഈ അവസരത്തില്‍ അതിഥികളോട് ‘ഇന്ത്യൻ ചിക്’ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി, നിത അംബാനി കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു. കാശി വിശ്വനാഥന് ആദ്യ വിവാഹ ക്ഷണക്കത്ത് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ വർഷമാദ്യം, ഗുജറാത്തിലെ ജാംനഗറില്‍ വിവാഹത്തിന് മുമ്ബുള്ള ആദ്യ ആഘോഷങ്ങള്‍ നടത്തിയിരുന്നു. വ്യവസായ പ്രമുഖർ, രാഷ്ട്രത്തലവൻമാർ, ഹോളിവുഡ്, ബോളിവുഡ് സെലിബ്രിറ്റികള്‍ എന്നിവർ ചടങ്ങിനെത്തി. വിശിഷ്ടാതിഥികളില്‍ മെറ്റാ സ്ഥാപകൻ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബില്‍ ഗേറ്റ്സും ഇവാങ്ക ട്രംപും ഉള്‍പ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി, നിത അംബാനി കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു. കാശി വിശ്വനാഥന് ആദ്യ വിവാഹ ക്ഷണക്കത്ത് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ വർഷമാദ്യം, ഗുജറാത്തിലെ ജാംനഗറില്‍ വിവാഹത്തിന് മുമ്ബുള്ള ആദ്യ ആഘോഷങ്ങള്‍ നടത്തിയിരുന്നു. വ്യവസായ പ്രമുഖർ, രാഷ്ട്രത്തലവൻമാർ, ഹോളിവുഡ്, ബോളിവുഡ് സെലിബ്രിറ്റികള്‍ എന്നിവർ ചടങ്ങിനെത്തി.വിശിഷ്ടാതിഥികളില്‍ മെറ്റാ സ്ഥാപകൻ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബില്‍ ഗേറ്റ്സും ഇവാങ്ക ട്രംപും ഉള്‍പ്പെടുന്നു. ഇന്ത്യൻ കോർപ്പറേറ്റ് ഭീമൻമാരായ ഗൗതം അദാനി, നന്ദൻ നിലേകനി, അഡാർ പൂനാവാല എന്നിവരും ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുല്‍ക്കർ, എംഎസ് ധോണി, രോഹിത് ശർമ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു. ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവ് ആഘോഷങ്ങള്‍ക്ക് എത്തിയിരുന്നു. കൂടാതെ അമിതാഭ് ബച്ചൻ, രജനീകാന്ത്, ഷാരൂഖ് ഖാൻ, സല്മാൻ ഖാൻ, ആമിർ ഖാൻ, കരണ്‍ ജോഹർ, രണ്‍ബീർ കപൂർ-ആലിയ ഭട്ട്, അനില്‍ കപൂർ, മാധുരി ദീക്ഷിത് തുടങ്ങി ബോളിവുഡിലെ പ്രമുഖർ ആഘോഷങ്ങള്‍ക്ക് എത്തിയിരുന്നു.