കോട്ട : നടപ്പാതയില്‍ ഉറങ്ങുകയായിരുന്ന കുടുംബത്തിന്റെ ദേഹത്ത് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു.അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു.ഇന്നലെ രാവിലെ രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ദിവസക്കൂലിക്കാരനായ റാണാ മറാത്തയും കുടുംബവുമാണ് നടപ്പാതയില്‍ അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റ റാണയുടെ മകളും മരുമകളും ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളുടെ കൈകള്‍ ഒടിഞ്ഞിട്ടുണ്ട്. റാണയുടെ നട്ടെല്ലിനായിരുന്നു പരിക്കേറ്റത്. അപകടത്തിന് പിന്നാലെ ബൈക്ക് ഓടിച്ചിരുന്നയാള്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.റാണ മറാത്തയെയും രണ്ട് കുട്ടികളെയും ഗുരുതര പരിക്കുകളോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ റാണ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തു. ബൈക്ക് പിടിച്ചെടുത്ത് പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബൈക്ക് ഓടിച്ചയാള്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണ്’- രാംപുര പൊലീസ് സ്റ്റേഷൻ ഹെഡ് കോണ്‍സ്റ്റബിള്‍ വഹീദ് അഹമ്മദ് പറഞ്ഞു.