കോട്ടയം: ആര്യാസ് ഗ്രാന്റ് ഹോട്ടൽ ഉടമ ജി.രവീന്ദ്രന്റെ മാതാവ് തിരുനക്കര ചിറയിൽപ്പാടം ലക്ഷ്മിപ്രസാദ് വീട്ടിൽ ജി.സുബ്ബലക്ഷ്മി (85) നിര്യാതയായി. ഭർത്താവ് : പരേതനായ മധുര എം.ഗുരുനാഥൻ. സംസ്കാരം ജൂലൈ രണ്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ. മറ്റു മക്കൾ : രമണി (തൃശിനാപ്പള്ളി), രാധിക (മധുര). മരുമക്കൾ : ഹേമ രവീന്ദ്രൻ , ശ്രീനിവാസൻ (തൃശിനാപ്പള്ളി), മുരുകൻ (മധുര). ഭൗതിക ദേഹം ജൂലൈ രണ്ട് ചൊവ്വാഴ്ച രാവിലെ എട്ടിന് വസതിയിൽ എത്തിക്കും.
Advertisements