ഇനി പരീക്ഷയുടെ മാർക്ക് മാത്രമല്ല; വിദ്യാർത്ഥികളുടെ പ്രോഗ്രസ്സ് കാർഡിൽ മാറ്റം വരുന്നു

ഒൻപത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ റിപ്പോർട്ട് കാർഡില്‍ പുതുമ വരുത്തി എൻ.സി.ഇ.ആ‍ർ.ടി. മാർക്കിനപ്പുറം വിദ്യാർത്ഥികളുടെ പ്രകടനത്തിനും ഭാവിക്കുള്ള തയ്യാറെടുപ്പുകള്‍ക്കും പ്രാധാന്യം നല്‍കുന്നതാവും റിപ്പോർട്ട്. എൻ.സി.ഇ.ആ‍ർ.ടിക്ക് കീഴിലുള്ള പരഖ് ആണ് പുതിയ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡുകള്‍ തയ്യാറാക്കുന്നത്. എഴുത്തു പരീക്ഷയ്ക്കും മാർക്കിനുമപ്പുറം കുട്ടികളില്‍ പ്രായോഗിക അറിവും ക്രിയാത്മക ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എൻ.സി.ഇ.ആ‍ർ.ടി പുതിയ പ്രോഗ്രസ് കാർഡുകള്‍ക്ക് രൂപം നല്‍കുന്നത്. ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡ് എന്ന പേരിലാകും പുതിയ സംവിധാനം. ഇന്‍റേണല്‍ മാർക്കിന് പകരം വിദ്യാർത്ഥികളുടെ ഒരു വർഷത്തെ അക്കാദമിക പ്രകടനമാകും വിലയിരുത്തുക. ടൈം മാനേജേമെന്‍റ് , പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ , നൈപുണ്യങ്ങളിലെ മികവ് എന്നിവയുടെ അടിസ്ഥാനത്തില്‍ വിദ്യാർത്ഥികള്‍ക്ക് സ്വയം വിലയിരുത്താൻ കഴിയുന്ന ഭാഗങ്ങള്‍ റിപ്പോർട്ട് കാർഡിലുണ്ടാകും.

Advertisements

സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷമുളള പഠനത്തെക്കുറിച്ച്‌ വിദ്യാർത്ഥികള്‍ക്ക് ചിന്തിച്ച്‌ തുടങ്ങാനും എച്ച്‌.പി.സി യില്‍ അവസരമുണ്ട്. എൻ.സി.ഇ.ആ‍ർ.ടിയുടെ കീഴില്‍ കുട്ടികളുടെ മികവും പഠനരീതികളും പരിശോധിക്കുന്ന PARAKH ആണ് സെക്കൻഡറി സ്കൂള്‍ തലത്തില്‍ റിപ്പോർട്ട് കാർഡുകള്‍ തയ്യാറാക്കുന്നത്. ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണോ എന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. നിലവിലെ അദ്ധ്യയന വർഷത്തില്‍ എച്ച്‌.പി.സി നിലവില്‍ വരില്ലെങ്കിലും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും ഇതിന് വേണ്ട പരിശീലനം നല്‍കും. ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളില്‍ ഇക്കൊല്ലം എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികള്‍ക്ക് പ്രോഗ്രസ് കാർഡ് നടപ്പിലാക്കുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.