കേരള ഉള്ളാട മഹാസഭ സംസ്ഥാന സമ്മേളനം സമാപിച്ചു ; പി എ മോഹനനും പി ആർ രജിയും ഭാരവാഹികൾ 

ചേർത്തല : കേരള ഉള്ളാടമഹാസഭയുടെ 28-മത് സംസ്ഥാന സമ്മേളനം സമാപിച്ചു. ചേർത്തല വുഡ്ലാൻ സ്ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എ കെ സി എച്ച് എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ കെ സജീവ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് പി എ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.പി ആർ രജി, എ ആർ മോൻസി (വൈസ് പ്രസിഡന്റ്)വി എം ശശി,സജീഷ്കുമാർ( അസിസ്റ്റൻ്റ് സെക്രട്ടറിമാർ)എം കെ ദിനേശ്, സന്തോഷ് പാലത്തുംപാടൻ എന്നിവർ സംസാരിച്ചു.

Advertisements

ആദിവാസികൾക്കെതിരെ വനപാലകർ, പോലീസ് എന്നിവർ നടത്തുന്ന അതിക്രമങ്ങൾ തടയുക,കുറ്റക്കാരായഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുക, വർഷങ്ങളായിമുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസആനുകൂല്യം ഉടൻ വിതരണം നടത്തുക,പട്ടികവർഗ വിഷയത്തിൽ കിർത്താട്സ് കാട്ടുന്നഅലംഭാവം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സർക്കാരിന് നിവേദനം നൽകുവാൻ തീരുമാനിച്ചു. ഭാരവാഹികളായി  പി എ മോഹനൻ (പ്രസിഡൻ്റ്), പി ആർ രജി (ജനറൽ സെക്രട്ടറി,) പി കെ.സുഷമ (ട്രഷററായി ) എന്നിവരെ തെരഞ്ഞെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.