ചെങ്ങന്നൂർ : ചെറിയനാട് സ്വദേശിയായ ഗൃഹനാഥൻ്റെ മൃതദേഹം പമ്പാ നദിയിൽ നിന്ന് കണ്ടെത്തി. 23 കാരിയായ മകൾ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ഇദ്ദേഹത്തെ കാണാതായത്. ചെറിയനാട് ഇടമുറി സുനിൽ ഭവനത്തിൽ സുനിൽകുമാറിന്റെ (50) മൃതദേഹമാണ് വീയപുരം തടി ഡിപ്പോയ്ക്ക് സമീപം പമ്പാനദിയിൽ കണ്ടെത്തിയത്. സുനിലിന്റെ മകൾ ഗ്രീഷ്മ (23) വ്യാഴാഴ്ച ജീവനൊടുക്കിയിരുന്നു. പിന്നാലെയാണ് സുനിലിനെ കാണാതായത്.
Advertisements