പീരുമേട് : പീരുമേട് താലൂക്ക് ആശുപത്രിയില്‍ രോഗികളുടെ തിരക്ക് വർധിച്ചു. പനി, തലവേദന, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുമായി നിരവധിപ്പേരാണ് ആശുപത്രിയിലെത്തുന്നത്. രോഗികളുടെ തിരക്ക് വർധിച്ചതോടെ മരുന്നുവിതരണ കൗണ്ടറില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. ഫാർമസിയില്‍ ഫാർമസിസ്റ്റുകൾ ഉണ്ടെങ്കിലും പരിചയ കുറവ് മൂലം മരുന്നുകൾ നോക്കി എടുത്ത് കിട്ടണമെങ്കിൽ മണിക്കൂറുകൾ പിടിക്കും എന്നാണ് രോഗികൾ പറയുന്നത്. രണ്ടു പേർ മരുന്ന് വിതരണത്തിന് ഉണ്ടെങ്കിലും രാവിലെ എത്തുന്ന രോഗികള്‍ക്കു മരുന്ന് ലഭിക്കുന്നത് ഉച്ചയോടെയാണ്. വയോധികരാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.
Advertisements