സച്ചിൻ ആരാധകന് പൊലീസ് മർദം; മർദനമേറ്റത് സച്ചിന്റെ കട്ടഫാനായ സുധീർ ചൗധിരിയ്ക്ക്; പ്രതിഷേധവുമായി സച്ചിൻ ഫാൻ

ന്യൂഡൽഹി: ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ആരാധകനായി ലോക പ്രശസ്തനായ സുധീർ ചൗധരിയെ പൊലീസ് മർദിച്ചതായി പരാതി. മുസാഫർപുരിലെ പൊലീസ് സ്റ്റേഷനിൽ വെച്ച് ജനുവരി 20ന് തന്നെ മർദിച്ചതായാണ് സുധീറിന്റെ പരാതി. കുറച്ച് വർഷങ്ങൾക്ക് മുൻപ് സുധീർ തന്നെ ഉദ്ഘാടനം ചെയ്ത മുസാഫർപുരിലെ പൊലീസ് സ്റ്റേഷനിൽ വെച്ചാണ് സംഭവം. സുധീറിന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഇയാളെ കാണുന്നതിനായി സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് മർദിക്കുകയായിരുന്നു എന്നാണ് സുധീർ പറയുന്നത്.

Advertisements

കുറ്റക്കാർക്കെതിരെ ഉറപ്പായും നടപടി എടുക്കും എന്ന് ഡിഎസ്പി പറഞ്ഞതായി സുധീർ പ്രതികരിച്ചു. ഇങ്ങനെ ഒരു കാര്യം എനിക്ക് സംഭവിച്ചു എങ്കിൽ ജനങ്ങളോട് ഇവർ എങ്ങനെയാവും പെരുമാറുക? സുധീർ ചോദിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് പതാക ശരീരത്തിൽ വരച്ചാണ് ഇന്ത്യയുടെ മത്സരങ്ങൾക്കായി സ്റ്റേഡിയങ്ങളിൽ സുധീർ എത്തുന്നത്. നെറ്റിയിൽ ഇന്ത്യ എന്നും നെഞ്ചിൽ ടെണ്ടുൽക്കർ എന്നുമാണ് സുധീർ എഴുതുന്നത്.

Hot Topics

Related Articles