മുംബൈ : ട്വന്റി 20 ലോകകപ്പ് 2024 കിരീടവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങള്‍ ജന്മനാട്ടില് മടങ്ങിയെത്തി.ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ടീമിന് പ്രൗഢഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. രാവിലെ 9 മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്ന താരങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കും. താരങ്ങളെ മോദി നേരിട്ട് അഭിനന്ദിക്കും. ഉച്ചയ്ക്ക് ടീമംഗങ്ങള്‍ മുംബൈയ്ക്ക് തിരിക്കും. വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിന് സമീപം വിക്ടറി പരേഡും ബിസിസിഐ സംഘടിപ്പിക്കുന്നുണ്ട്. ബാർബഡോസില്‍ ചുഴലിക്കാറ്റ് വീശിയടിച്ചതാണ് താരങ്ങളുടെ മടക്കയാത്ര വൈകാന്‍ കാരണം.
ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്പിച്ച് ടി20 ലോകകപ്പ് ഉയര്‍ത്തിയതിന് പിന്നാലെ ബെറില്‍ ചുഴലിക്കാറ്റിന് അനുബന്ധമായുള്ള കനത്ത കാറ്റും മഴയും ബാര്‍ബഡോസില്‍ നിന്നുള്ള ഇന്ത്യന്‍ ടീമിന്റെ യാത്രാ പദ്ധതികള്‍ അവതാളത്തിലാക്കുകയായിരുന്നു. ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അഞ്ച് ദിവസമായി ലോക്ക്ഡൗണ്‍ പ്രതീതിയായിരുന്നു കരീബിയന്‍ ദ്വീപിലുണ്ടായിരുന്നത്. ബാർബഡോസില്‍ നിന്ന് ന്യൂയോർക്കിലേക്കും അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്കുമാണ് ഇന്ത്യന്‍ ടീമിന്റെ യാത്ര മുമ്ബ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കാറ്റഗറി നാലില്‍പ്പെടുന്ന ബെറില്‍ ചുഴലിക്കാറ്റിനൊപ്പമെത്തിയ അതിശക്തമായ മഴ കാരണം ടീമിന് ഹോട്ടലില്‍ തുടരേണ്ടിവന്നു. കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ബാര്‍ബഡോസിലെ പ്രധാന വിമാനത്താവളം അടച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാം എന്ന് ഇന്ത്യന്‍ സംഘം പ്രതീക്ഷിച്ചുവെങ്കിലും മഴ തുടര്‍ന്നത് തിരിച്ചടിയായി. ബാര്‍ബഡോസിലെ വിമാനത്താവളം വീണ്ടും തുറക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ഇന്ത്യന്‍ സംഘം. ചൊവ്വാഴ്ച ബാര്‍ബഡോസില്‍ നിന്ന് തിരിക്കാമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും വിമാനത്താവളം തുറക്കുന്നത് വൈകിയത് വീണ്ടും തിരിച്ചടിയായി. കാത്തിരിപ്പിനൊടുവില്‍ ‘എയർ ഇന്ത്യ ചാമ്ബ്യൻസ് 2024 വേള്‍ഡ് കപ്പ്’ എന്ന കോഡിലുള്ള പ്രത്യേക വിമാനത്തില്‍ ഇന്ത്യന്‍ ടീമിനെ നാട്ടിലെത്തിക്കുകയായിരുന്നു.