പട്ടാമ്പി : യുഡിഎഫ് ഭരിക്കുന്ന പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ കയ്യാങ്കളി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ അവഗണിക്കുന്നു എന്നാരോപിച്ചായിരുന്നു ബഹളം. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളില്‍ നടന്ന ഭരണസമിതി യോഗത്തിലാണ് ബഹളവും കയ്യങ്കാളിയും ഉണ്ടായത്. കഴിഞ്ഞ ദിവസം നടന്ന കർഷകസഭയില്‍ പ്രോട്ടോകോള്‍ ലംഘിക്കുകയും ഇടതുപക്ഷത്തെ പഞ്ചായത്ത് പ്രസിഡന്റുമാരെ അവഹേളിച്ചു എന്നുമാണ് ആരോപണം.
Advertisements
അജണ്ടക്ക് ശേഷം ചർച്ച നടത്താമെന്ന ഭരണസമിതിയുടെ ആവശ്യം കേള്‍ക്കാതെ പ്രതിപക്ഷത്തെ പ്രസിഡന്റുമാർ യോഗത്തില്‍ നിന്നിറങ്ങിപ്പോയി. കാലങ്ങളായി ഇടതുപക്ഷത്തെ ജനപ്രതിനിധികളോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അവഗണന കാണിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നു.