ഏഴ് സീറ്റിൽ ഒന്നിൽ പോലും തോൽക്കില്ലെന്ന് വെല്ലുവിളി; വാക്ക് തെറ്റിക്കാതെ മന്ത്രിസ്ഥാനം രാജിവെച്ച് ബിജെപി നേതാവ്

ജയ്പുർ: ബിജെപി നേതാവ് കിരോഡി ലാല്‍ മീണ രാജസ്ഥാൻ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. തനിക്ക് ചുമതലയുണ്ടായിരുന്ന ഏഴ് ലോക്‌സഭാ സീറ്റുകളില്‍ ഏതെങ്കിലും ഒന്നിലെങ്കിലും തോല്‍വിയുണ്ടായാല്‍ രാജിവയ്ക്കുമെന്ന് കിരോഡി ലാല്‍ മീണ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു. ജന്മനാടായ ദൗസ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ പാർട്ടിക്ക് നഷ്ടമായതോടെയാണ് 72 കാരനായ കിരോഡി ലാല്‍ രാജിവച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള വെല്ലുവിളി ഇതോടെ കിരോഡി ലാല്‍ പാലിക്കുകയായിരുന്നു.

Advertisements

10 ദിവസം മുമ്പാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയതെന്ന് കിരോഡി ലാലിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. രാജസ്ഥാനിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 25ല്‍ 14 സീറ്റും ബിജെപി നേടിയിരുന്നു. എന്നാല്‍, ദൗസ ഉള്‍പ്പെടെ എട്ട് സീറ്റുകള്‍ നേടി കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുകയായിരുന്നു. മറ്റ് പാർട്ടികള്‍ മൂന്ന് സീറ്റുകള്‍ നേടി. കൃഷി, ഹോർട്ടികള്‍ച്ചർ, ഗ്രാമവികസനം, ദുരന്തനിവാരണം, ദുരിതാശ്വാസം, സിവില്‍ ഡിഫൻസ് തുടങ്ങി നിരവധി വകുപ്പുകളുടെ മന്ത്രിയായിരുന്നു കിരോഡി ലാല്‍ മീണ. കഴിഞ്ഞ വർഷം നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 115 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തില്‍ എത്തിയത്. സവായ് മധോപൂർ മണ്ഡലത്തില്‍ നിന്നാണ് മീണ വിജയിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.