കുവൈത്ത് ദുരന്തം; അരുൺ ബാബുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപയുടെ ധനസഹായം കൈമാറി

തിരുവനന്തപുരം: കുവൈത്തിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുണ്‍ ബാബുവിന്റെ കുടുംബത്തിനുള്ള സർക്കാർ ധനസഹായം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനില്‍ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയും നോർക്ക ധനസഹായമായ ഒൻപത് ലക്ഷം രൂപയും ഉള്‍പ്പെടെ പതിനാല് ലക്ഷം രൂപയുടെ ചെക്കാണ് അരുണ്‍ ബാബുവിന്റെ ഭാര്യ വിനീതയ്ക്ക് നല്‍കിയത്.

Advertisements

പ്രമുഖ വ്യവസായിയും നോർക്ക വൈസ് ചെയർമാനുമായ എം.എ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ രണ്ട് ലക്ഷം രൂപയുമാണ് നോർക്ക മുഖേന ധനസഹായമായി നല്‍കിയത്. അരുണ്‍ബാബുവിന്റെ മാതാവിന്റെയും മക്കളായ അഷ്ടമി, അമേയ എന്നിവരുടെയും സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. നോർക്ക സി.ഇ.ഒ അജിത്ത് കോളശേരിയും സന്നിഹിതനായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.