കെഎസ്‌ഇബി ഓഫീസില്‍ കേറി ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: കെഎസ്‌ഇബി ഓഫീസില്‍ കേറി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ആക്രമണം. തിരുവമ്പാടി സ്വദേശി അജ്മല്‍ യു സിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കെഎസ്‌ഇബി ഓഫീസില്‍ കേറി അസിസ്റ്റൻ്റ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തു. കമ്ബ്യൂട്ടർ അടക്കമുള്ള സാമഗ്രികള്‍ തകർത്തു.

Advertisements

പരിക്കേറ്റ തിരുവമ്പാടി അസിസ്റ്റൻ്റ് എഞ്ചിനീയര്‍ പ്രശാന്തിനെ മുക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബില്ല് അടക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതേ തുടർന്നാണ് കെഎസ്‌ഇബി ഉദ്യോഗസ്ഥരുമായുള്ള തർക്കമാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്.

Hot Topics

Related Articles