ദില്ലി : കനത്ത മഴയെ തുടർന്ന് അമർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തി വെച്ചു. ബാല്‍ടല്‍-പഹല്‍ഗം തുടങ്ങിയ പരമ്പരാഗത പാതകളില്‍ ഇന്നലെ രാത്രിയോടെ മഴ ശക്തി പ്രാപിച്ചതോടെയാണ് തീർത്ഥാടകരുടെ സുരക്ഷയെ മുൻനിർത്തി യാത്ര നിർത്തിയത്. മേഖലയില്‍ ആംബുലൻസുകള്‍ അടക്കമുള്ള അവശ്യ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 29 നാരംഭിച്ച അമർനാഥ് തീർത്ഥാടനത്തില്‍ ഇതുവരെ ഏകദേശം ഒന്നരലക്ഷത്തോളം പേർ ഭാഗമായി. റിയാസി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 19ന് തീർത്ഥാടനം അവസാനിക്കും.
Advertisements