കോപ്പ അമേരിക്ക : പെനാലിറ്റിയിൽ തോറ്റ് ബ്രസീൽ പുറത്ത് ; യുറുഗ്വായ് സെമിയിൽ 

ന്യൂയോർക്ക്: കോപ്പ അമേരിക്കയില്‍ ബ്രസീല്‍ പുറത്ത്. യുറുഗ്വായ്ക്കെതിരായ ക്വാർട്ടർ ഫൈനലില്‍ ഷൂട്ടൗട്ടിലാണ് കാനറികള്‍ അടിയറവ് പറഞ്ഞത്. ഇതോടെ യുറുഗ്വായ് കോപ്പ അമേരിക്കയുടെ സെമിയിൽ എത്തി. ഷൂട്ടൗട്ടില്‍ 4-2 എന്ന വിജയത്തോടെ യുറുഗ്വായ് സെമിയിലെത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിക്കാതെ സമനില പാലിച്ചു. ഇതേതുടർന്നാണ് പെനാൽറ്റിയിലേക്ക് കളി നീണ്ടത്. 

Advertisements

Hot Topics

Related Articles