യു.എസ് : ഓസ്കാർ ജേതാവും ടൈറ്റാനിക്, അവതാർ ഉൾപ്പടെയുള്ള സിനിമകളുടെ സഹനിർമ്മാതാവുമായ ജോൺ ലാൻഡോ (63) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ തന്നെയാണ് മരണവിവരം സ്ഥിരീകരിച്ചത്. ജോൺ ലാൻഡോയുടെ മരണകാരണം വ്യക്തമല്ല.
ജൂലിയാണ് ജോൺ ലാൻഡോയുടെ ഭാര്യ. ജാമി, ജോഡീ എന്നിവരാണ് മക്കൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോൺ ലാൻഡോയുടെ വിയോഗത്തിൽ സംവിധായകൻ ജെയിംസ് കാമറൂൺ വേദന പങ്കുവെച്ചു. ജോൺ ലാൻഡോ തനിക്ക് ഏറെ പ്രിയപ്പെട്ട സുഹൃത്തും 31 വര്‍ഷത്തോളമായുള്ള സഹപ്രവർത്തകനുമായിരുന്നു. തന്നിൽ നിന്ന് ഒരംശം വേർപെട്ടത് പോലെ തോന്നുന്നു എന്ന് ജെയിംസ് കാമറൂൺ പറഞ്ഞു.
നിങ്ങളുടെ അറിവും പിന്തുണയും ഞങ്ങളിൽ പലരെയും ഏറെ സഹായിച്ചിരുന്നു. ഞങ്ങൾ എപ്പോഴും നന്ദിയുള്ളവരായിരിക്കും. നിങ്ങളുടെ പൈതൃകം ഞങ്ങളെ പ്രചോദിപ്പിക്കുകയും ഞങ്ങളുടെ യാത്രയിൽ ഞങ്ങളെ നയിക്കുകയും ചെയ്യും,’ എന്ന് അവതാർ താരം സോ സൽദാന സോഷ്യൽ മീഡിയയിൽ കുറിച്ചു.