ഒരിക്കലും ഇലക്കറികള്‍ കഴുകിയ ശേഷം ഫ്രിഡ്‌ജില്‍ വയ്ക്കരുത്; ചീരയും മല്ലിയിലയുമെല്ലാം ഫ്രഷായി സൂക്ഷിക്കാൻ വഴിയിതാ 

പച്ചക്കറികളും പഴവർഗങ്ങളും ഫ്രിഡ്ജില്‍ കേടുകൂടാതെ ദിവസങ്ങളോളം സൂക്ഷിക്കാൻ കഴിയും. എന്നാല്‍ ഇലക്കറികളുടെ കാര്യം അങ്ങനെയല്ല.ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ് ഇലക്കറികളായ ചീര, കറിവേപ്പില, മുരിങ്ങയില എന്നിവ. എന്നാല്‍ ഫ്രിഡ്ജില്‍ ഇവ സൂക്ഷിക്കാൻ വളരെ പ്രയാസമാണ് രണ്ട് ദിവസം കൊണ്ട് തന്നെ ഇവ ഉണങ്ങിപോകുകയോ ചീഞ്ഞുപോകുകയോ ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന ചില തെറ്റായ പ്രവൃത്തികളാണ് ഇലക്കറികള്‍ പെട്ടെന്ന് നശിക്കാൻ കാരണം. ഇലക്കറികള്‍ എങ്ങനെ ഫ്രഷ് ആയി സൂക്ഷിക്കാമെന്ന് നോക്കാം.

Advertisements

ചില വീടുകളില്‍ എപ്പോഴും മല്ലിയില ധാരാളം വാങ്ങി വയ്ക്കാറുണ്ട്. പക്ഷേ രണ്ട് ദിവസം കഴിയുമ്ബോള്‍ ഇവ ഉണങ്ങിപോകുകയോ ചീഞ്ഞുപോകുകയോ ചെയ്യുന്നു. ഇതൊഴിവാക്കാൻ മല്ലിയിലയുടെ വേരുഭാഗം മുറിച്ചുകളഞ്ഞ് ബാക്കിയുള്ള ഭാഗം വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്‌ജില്‍ വയ്ക്കുക. വേര് കളയാതെയും അവ സൂക്ഷിക്കാം. ഒരു ഗ്ലാസ് വെള്ളത്തില്‍ മല്ലിയില വേരും തണ്ടും ഉള്‍പ്പെടെ മുക്കിവയ്ക്കുക. ഇത് ഫ്രിഡ്‌ജിനുള്ളില്‍ വയ്ക്കരുത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ ഇലക്കറികള്‍ ഒരിക്കലും കഴുകിയതിന് ശേഷം ഫ്രിഡ്‌ജില്‍ സൂക്ഷിക്കാൻ പാടില്ല. കാരണം അങ്ങനെ ചെയ്താല്‍ അവ പെട്ടെന്ന് ഉണങ്ങിയോ ചീഞ്ഞോ പോകാൻ സാദ്ധ്യതയുണ്ട്. വേരുകളിലും മറ്റ് മണ്ണ് പറ്റിയിരുന്നാല്‍ ചീരയും മറ്റും കഴുകിയ ശേഷമാണ് പലരും ഫ്രിഡ്‌ജില്‍ വയ്ക്കുന്നത്. എന്നാല്‍ ഇത് തെറ്റാണ് . ചീര, കറി വയ്ക്കാൻ എടുക്കുമ്ബോള്‍ മാത്രം കഴുകുന്നതാണ് നല്ലത്. ഒരാഴ്ചയോളം ഇലക്കറികള്‍ ഫ്രിഡ്‌ജില്‍ സൂക്ഷിക്കാൻ വായുകടക്കാത്ത ഒരു പാത്രത്തിനുള്ളിലാക്കി സൂക്ഷിക്കുക.

Hot Topics

Related Articles