അങ്കനവാടി ടീച്ചറുടെ ശബ്ദ സന്ദേശം പുറത്തായി; പിന്നാലെ മന്ത്രിയുടെ ഇടപെടൽ; വീഴാറായ കെട്ടിടം ഉടൻ പൊളിച്ച് നീക്കും

പാലക്കാട്: ജീർണ്ണിച്ച കെട്ടിടം വീഴാൻ സാധ്യതയുണ്ടെന്നും സാധ്യമെങ്കില്‍ കുഞ്ഞുങ്ങളെ അങ്കണവാടിയിലേക്ക് അയക്കരുതെന്നും രക്ഷിതാക്കളോട് പറയുന്ന ടീച്ചറുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ ഇടപെട്ട് മന്ത്രി എം.ബി രാജേഷ്. അങ്കണവാടിക്ക് സമീപത്തുളള പൊളിഞ്ഞു വീഴാറായ കെട്ടിടം ഉടൻ നീക്കം ചെയാനും മന്ത്രി നിർദേശം നല്‍കി. നാളേയ്ക്കകം പൊളിച്ചു മാറ്റണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ നിർദേശം. പാലക്കാട് ചാലിശ്ശേരിയില്‍ പെരുമണ്ണൂർ ജി എല്‍ പി സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന പഴയ അങ്കണവാടി കെട്ടിടമാണ് പിഞ്ചു കുട്ടികള്‍ക്ക് അപകടഭീഷണിയായി നിലകൊള്ളുന്നത്.

Advertisements

ഏത് നിമിഷവും നിലം പതിക്കാറായ ഈ കെട്ടിടത്തിനരികിലൂടെ വേണം കുട്ടികള്‍ തങ്ങളുടെ പുതിയ അങ്കണവാടി കെട്ടിടത്തിലേക്കെത്താൻ. ജീർണ്ണിച്ച്‌ അപകടാവസ്ഥയിലായിട്ടും കെട്ടിടം പൊളിച്ച്‌ മാറ്റിയിട്ടില്ല. കെട്ടിടം പൊളിക്കാൻ നിരവധി തവണ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ല. ഇതോടെയാണ് രക്ഷിതാക്കളോട് കുഞ്ഞുങ്ങളെ അങ്കണവാടിയിലേക്ക് അയക്കരുതെന്ന് അങ്കണവാടി ടീച്ചർ രമാദേവി അപേക്ഷിച്ചത്. ടീച്ചറുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ ഇടപെടൽ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.