തലയിണ കൊണ്ട് മുഖത്തമര്‍ത്തി കൊല്ലാൻ നോക്കി; ഭര്‍ത്താവ് മര്‍ദിക്കുമ്പോള്‍ വീട്ടുകാര്‍ നോക്കി നിന്നു; പീഡനം തുറന്നു പറഞ്ഞ് നവവധു

മലപ്പുറം : ഭർത്താവില്‍ നിന്നേറ്റത് ക്രൂരമായ മർദനമാണെന്ന് തുറന്നുപറഞ്ഞ് മലപ്പുറം വേങ്ങരയിലെ നവവധു. വിവാഹം കഴിഞ്ഞ അതേ ആഴ്ചയില്‍ തന്നെ ഫായിസ് ക്രൂരമായി മർദിച്ചെന്നും വധു പറഞ്ഞു. തലയിണ കൊണ്ട് മുഖത്തമർത്തി കൊല്ലാൻ നോക്കി. പുറത്തു പറഞ്ഞാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു. ഫായിസ് മർദിക്കുമ്പോള്‍ വീട്ടുകാർ നോക്കി നിന്നെന്നും ഇരുപതുകാരിയായ നവവധു വെളിപ്പെടുത്തി.

Advertisements

അതേസമയം, പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടും ഭർത്താവിനും വീട്ടുകാർക്കുമെതിരെ പൊലീസ് ശക്തമായ നടപടി എടുത്തിട്ടില്ല. പ്രതിയായ മുഹമ്മദ് ഫായിസ് വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസില്‍ നിന്നും നീതി കിട്ടാത്തതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.