വടവാതൂരിൽ കാട് പിടിച്ച് കിടന്ന പുരയിടത്തിന് തീ പീടിച്ചു; തീ പിടിച്ചത് സെമിനാരി റോഡിലെ ഗോഡൗണിന്

വടവാതൂർ: വേനൽ കടുത്ത് തുടങ്ങിയതോടെ കാട് പിടിച്ച് കിടക്കുന്ന ഗോഡൗണുകൾക്ക് തീ പിടിക്കുന്നത് പതിവാകുന്നു. ഇത്തവ വടവാതൂരിലാണ് കാടിന് തീ പിടിച്ചിരിക്കുന്നത്. കാട് പിടിച്ചു കിടക്കുന്ന പുരയിടത്തിനാണ് തിങ്കളാഴ്ച തീ പിടിച്ചത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നോടെ വടവാതൂർ സെമിനാരി റോഡിൽ സപ്ലൈകോ ഗോഡൗണിന് പിന്നിലെ കാട് പിടിച്ചു കിടന്ന ഒരേക്കറോളം വരുന്ന പുരയിടത്തിനാണ് തീപിടിച്ചത്.

Advertisements

തീ പടർന്നതിനെ തുടർന്ന് പ്രദേശവാസികൾ കോട്ടയം അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. ഒരു യൂണിറ്റ് സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.സുരേഷ് കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ രാജുമോൻ, അവിനാഷ് ചന്ദ്രൻ, ടി.അരുൺ, ടി.എൻ പ്രസാദ് എന്നിവരടങ്ങിയ സംഘം നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.