സെലൻസ്കിയെ പുടിനെന്ന് വിളിച്ചു; ഹാരിസിനെ ട്രംപെന്നും; ബൈഡന് വീണ്ടും നാക്കു പിഴ

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് വീണ്ടും നാക്കുപിഴ. നാറ്റോ സമ്മേളനത്തിന്റെ വാർത്താ സമ്മേളനത്തില്‍ യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയെ, ‘പ്രസിഡന്റ് പുടിൻ’ എന്നാണ് ബൈഡൻ അഭിസംബോധന ചെയ്തത്. കമല ഹാരിസിനെയാകട്ടെ ട്രംപ് എന്നാണ് വിളിച്ചത്. തെറ്റ് മനസ്സിലാക്കി ഉടൻ തിരുത്തി എങ്കിലും ഇതു വലിയ വാർത്തയായി. അതിനിടെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥിത്വത്തില്‍ നിന്ന് പിന്മാറാൻ ബൈഡനു മേല്‍ സമ്മർദ്ദം ശക്തമായി. താൻ സംസാരിച്ച്‌ കഴിഞ്ഞ ശേഷം സെലൻസ്കിക്ക് മൈക്ക് കൈമാറുന്നതിനിടെയാണ് ബൈഡന് നാക്കുപിഴ സംഭവിച്ചത്- “ഇനി ഞാൻ യുക്രൈൻ പ്രസിഡന്‍റിനെ ക്ഷണിക്കുന്നു. നിശ്ചയദാർഢ്യവും ധൈര്യവുമുള്ള വ്യക്തിയാണ് അദ്ദേഹം. പുടിന് സ്വാഗതം” എന്നാണ് ബൈഡൻ പറഞ്ഞത്.

Advertisements

ഉടൻ തന്നെ നാക്കുപിഴ തിരിച്ചറിഞ്ഞ ബൈഡൻ മൈക്കിനരികിലേക്ക് തിരിച്ചെത്തി. എന്നിട്ട് ഉച്ചത്തില്‍ പറഞ്ഞതിങ്ങനെ- “പ്രസിഡന്‍റ് പുടിൻ! സെലൻസ്കി പ്രസിഡന്‍റ് പുടിനെ തോല്‍പ്പിക്കാൻ പോകുന്നവനാണ്”. താൻ പുടിനേക്കാള്‍ നല്ലവനാണ് എന്നായിരുന്നു സെലൻസ്കിയുടെ മറുപടി. വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെയാകട്ടെ ‘വൈസ് പ്രസിഡന്‍റ് ട്രംപ്’ എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. കമല ഹാരിസാണ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയെങ്കില്‍ ട്രംപിനെ തോല്‍പ്പിക്കാൻ കഴിയുമോ എന്നായിരുന്നു ചോദ്യം. വൈസ് പ്രസിഡന്‍റ് ട്രംപിന് പ്രസിഡന്‍റാകാൻ യോഗ്യതയില്ലെങ്കില്‍ വൈസ് പ്രസിഡന്‍റായി താൻ തെരഞ്ഞെടുക്കില്ലായിരുന്നു എന്നാണ് ബൈഡൻ പറഞ്ഞത്. അതിനിടെ അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുമെന്ന അഭ്യൂഹം ജോ ബൈഡൻ തള്ളി. പിന്മാറാൻ ആലോചിക്കുന്നില്ലെന്നും മുന്നോട്ട് തന്നെയെന്നും ബൈഡൻ വ്യക്തമാക്കി. നാറ്റോ സമ്മേളനത്തിനിടെയുള്ള വാർത്താസമ്മേളനത്തിലാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോഗ്യൻ താനെന്നും ജോ ബൈഡൻ പ്രതികരിച്ചു. ട്രംപിനെ ഒരിക്കല്‍ തോല്‍പ്പിച്ചു, വീണ്ടും പരാജയപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു. ബൈഡൻ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്. തന്റെ ഭരണ കാലയളവില്‍ അമേരിക്കയില്‍ സാമ്ബത്തിക മേഖല വൻ പുരോഗതി കൈവരിച്ചെന്ന് ബൈഡൻ അവകാശപ്പെട്ടു. തുടങ്ങി വെച്ച പ്രവർത്തനങ്ങള്‍ പൂർത്തീകരിക്കാനാണ് വീണ്ടും മത്സരിക്കുന്നതെന്ന് ജോ ബൈഡൻ പ്രതികരിച്ചു. കമല ഹാരിസ് മികച്ച പ്രസിഡന്റ് ആകാൻ കഴിവുള്ള നേതാവാണെന്നും ബൈഡൻ പറഞ്ഞു. അതേസമയം ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ന്യൂയോർക്ക് ടൈംസ് രംഗത്തെത്തി. അമേരിക്കയെ നയിക്കാൻ ട്രംപ് അയോഗ്യനെന്ന് ന്യൂയോർക്ക് ടൈംസിന്‍റെ പത്രാധിപ സമിതി അഭിപ്രായപ്പെട്ടു. ട്രംപിന്റെ സ്വഭാവവും പ്രവൃത്തികളും അമേരിക്കൻ ജനാധിപത്യത്തിനും ഭരണഘടനക്കും ഭീഷണിയാണെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. രാജ്യതാല്‍പര്യങ്ങള്‍ക്കെതിരെയാണ് ട്രംപ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം സങ്കുചിത താല്പര്യങ്ങള്‍ മാത്രമാണ് ട്രംപിന് മുഖ്യമെന്നും വിമര്‍ശിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.