ന്യൂയോർക്ക് : പ്രഥമ ലോക ചാമ്ബ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ പാകിസ്താന്‍ ചാമ്ബ്യന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ചാമ്ബ്യന്‍സിന്റെ കിരീട നേട്ടം.ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 6 വിക്കറ്റിന് 156 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ അഞ്ച് പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കിയാണ് വിജയം നേടിയത്. അമ്ബാട്ടി റായുഡുവിന്റെ അര്‍ധ സെഞ്ച്വറിയും യൂസുഫ് പഠാന്റെ സൂപ്പര്‍ ഫിനിഷിങ്ങുമാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്. ടോസ് നേടിയ പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടക്കം മുതല്‍ പാകിസ്താന്റെ വിക്കറ്റുകള്‍ വീഴ്ത്തി ഞെട്ടിക്കാന്‍ ഇന്ത്യന്‍ ചാമ്ബ്യന്മാര്‍ക്കായി. 10 പന്തില്‍ 12 റണ്‍സെടുത്ത ഷര്‍ജീല്‍ ഖാനെ പുറത്താക്കി അനുരീത് സിങ്ങാണ് പാകിസ്താന് ആദ്യ തിരിച്ചടി നല്‍കിയത്.
മൂന്നാമനായ സൊഹൈബ് മഖ്‌സൂദ് വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 12 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 21 റണ്‍സാണ് മഖ്‌സൂദ് നേടിയത്. വിനയ് കുമാറാണ് താരത്തെ മടക്കിയത്. വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍ പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. 19 പന്തില്‍ 4 ഫോറടക്കം 24 റണ്‍സെടുത്ത കമ്രാനെ പവന്‍ നേഗി അമ്ബാട്ടി റായിഡുവിന്റെ കൈയിലെത്തിച്ചു. നായകന്‍ യൂനിസ് ഖാന് തിളങ്ങാനായില്ല. 11 പന്ത് നേരിട്ട ഏഴ് റണ്‍സെടുത്ത യൂനിസ് ഖാനെ ഇര്‍ഫാന്‍ പഠാന്‍ ക്ലീന്‍ബൗള്‍ഡാക്കി. പാകിസ്താനായി ഷുഹൈബ് മാലിക്കാണ് തിളങ്ങിയത്. 36 പന്തില്‍ 2 സിക്‌സറടക്കം 41 റണ്‍സെടുത്ത മാലിക്കിനെ അനുരീത് സിങ്ങാണ് മടക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
15 പന്ത് നേരിട്ട് 18 റണ്‍സെടുത്ത മിസ്ബാഹ് ഉല്‍ ഹഖ് പരിക്കിനെത്തുടര്‍ന്ന് റിട്ടേര്‍ഡ് ഹര്‍ട്ടായി. അമീര്‍ യമീന്‍ ഏഴ് റണ്‍സെടുത്തപ്പോള്‍ ഷാഹിദ് അഫ്രീദിയും (4) സൊഹൈല്‍ തന്‍വീറും (4) പുറത്താവാതെ നിന്നു. ഇതോടെ ആറ് വിക്കറ്റിന് 156 എന്ന സ്‌കോറിലേക്ക് പാകിസ്താനെത്തി. ഇന്ത്യക്കായി അനുരീത് സിങ് മൂന്ന് വിക്കറ്റും വിനയ് കുമാര്‍, പവന്‍ നേഗി, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ഇന്ത്യക്കായി റോബിന്‍ ഉത്തപ്പക്കൊപ്പം അമ്ബാട്ടി റായിഡുവാണ് ഓപ്പണറായെത്തിയത്. മോശം
ഫോമിലായിരുന്ന റായുഡു ഫൈനലില്‍ മികച്ച പ്രകടനത്തോടെ കൈയടി നേടി. 8 പന്തില്‍ ഒരു ഫോറടക്കം 10 റണ്‍സെടുത്ത ഉത്തപ്പ പെട്ടെന്ന് മടങ്ങി. സുരേഷ് റെയ്‌ന ആദ്യ പന്ത് ബൗണ്ടറി പറത്തി പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം പന്തില്‍ പുറത്തായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റായിഡുവിനൊപ്പം ഗുര്‍കീരത് സിങ് മാന്‍ (34) താളം കണ്ടെത്തിയതോടെ ഇന്ത്യ തിരിച്ചടി ശക്തമാക്കി. 30 പന്തില്‍ അഞ്ച് ഫോറും 2 സിക്‌സും ഉള്‍പ്പെടെ 50 റണ്‍സെടുത്ത റായുഡുവിനെ സായിദ് അജ്മലാണ് പുറത്താക്കിയത്.
33 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 34 റണ്‍സെടുത്ത ഗുര്‍കീരത് സിങ് മാനെ ഷൊഹൈബ് മാലിക് മടക്കി. നായകന്‍ യുവരാജ് സിങ് നായകന്റെ പ്രകടനമാണ് നടത്തിയത്. 22 പന്ത് നേരിട്ട് 15 റണ്‍സെടുത്ത യുവരാജ് പുറത്താവാതെ നിന്നു. യൂസുഫ് പഠാനാണ് നിര്‍ണ്ണായക കാമിയോയുമായി ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. 16 പന്തില്‍ 1 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 30 റണ്‍സെടുത്ത യൂസുഫ് പഠാനെ വഹാബ് റിയാസ് പുറത്താക്കുമ്ബോഴേക്കും ഇന്ത്യ വിജയത്തോട് അടുത്തിരുന്നു. ഇര്‍ഫാന്‍ പഠാന്‍ 4 പന്തില്‍ അഞ്ച് റണ്‍സോടെ പുറത്താവാതെ നിന്നു. ഇതോടെ അഞ്ച് പന്ത് ബാക്കിയാക്കി ഇന്ത്യ വിജയലക്ഷ്യം മറികടന്നു.