സമീപകാലത്ത് പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടുന്ന സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. അദ്ദേഹത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടാണ് ഇത്തരം വിമർശനങ്ങളും ട്രോളുകളും ഉയരുന്നത്. അടുത്തിടെ സുഹൃത്തുക്കൾക്ക് ഒപ്പമുള്ള ഫോട്ടോകൾ പങ്കിടുന്ന വേളയിൽ ആണ് പരിഹാസ കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം പരിഹാസ കമന്റുകൾക്ക് പലപ്പോഴും മറുപടി കൊടുക്കാനും ഗോപി സുന്ദർ ശ്രമിച്ചിട്ടുണ്ട്. അവ പലപ്പോഴും ശ്രദ്ധ നേടാറുമുണ്ട്. അത്തരത്തിലൊരു പോസ്റ്റും അതിന് വന്ന കമന്റും നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറൽ ആകുന്നത്.
ഒരിടവേളയ്ക്ക് ശേഷം ഏതാനും ദിവസങ്ങൾക്ക് മുൻപ് ആണ് ഗോപി സുന്ദർ ഫേസ് ബുക്കിൽ ആക്ടീവ് ആയത്. ഇതിന് പിന്നാലെ നിരവധി പോസ്റ്റുകളും ഗോപി പങ്കുവച്ചു. ‘ദരിദ്രരരെ ഇതിലെ’ എന്ന ക്യാപ്ഷനോടെയാണ് ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം ഗോപി സുന്ദർ ഷെയർ ചെയ്തത്. തനിക്കെതിരെ വിമർശനവും പരിഹാസവും ഉയർത്തുന്നവർക്കുള്ള പോസ്റ്റാണ് ഇതെന്ന് വ്യക്തമാണ്. പിന്നാലെ കമന്റുകളുമായി നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘പുതുമുഖ ഗായികമാർക്ക് അവസരമുണ്ടോ..ഫോട്ടോ പിടിച്ച ആള് ആരാ..സൂപ്പർ’, എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട ഗോപി സുന്ദർ ഉടനടി മറുപടിയുമായി രംഗത്ത് എത്തി. ‘എന്റെ ദരിദ്രാ..നിന്നോട് നോം എന്തു പറഞ്ഞാൽ നിന്റെ വിശപ്പ് മാറും?’, എന്നായിരുന്നു ഗോപി സുന്ദർ ചോദിച്ചത്. പിന്നാലെ നിരവധി പരിഹാസ കമന്റുകളും വരുന്നുണ്ട്.
‘അഡിയോസ് അമിഗോ’ എന്ന ചിത്രത്തിലാണ് ഗോപി സുന്ദർ ഇപ്പോൾ സംഗീതം ഒരുക്കിയത്. സുരാജ് വെഞ്ഞാറമൂടും ആസിഫ് അലിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഓഗസ്റ്റ് 2ന് തിയറ്ററുകളിൽ എത്തും. നവാഗതൻ ആയ നഹാസ് നാസർ ആണ് സംവിധാനം.