മുംബൈ: ആഗസ്റ്റ് ഏഴിന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ എ ടീമിനെ മലയാളി താരം മിന്നുമണി നയിക്കും. മൂന്ന് ട്വന്റി20, മൂന്ന് ഏകദിനം, ഒരു ചതുർദിനം എന്നിവ അടങ്ങിയ പരമ്ബര ആഗസ്റ്റ് 25 വരെ നീളും. മലയാളി താരം സജന സജീവനും 18 അംഗ സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്. ക്യാപ്ഡ് താരങ്ങളായ പ്രിയ പൂനിയ, ശുഭ സതീഷ്, കിരൺ നവ്ഗിരെ, ഉമ ഛേത്രി, സൈക ഇഷാഖ്, മന്നത് കശ്യപ്, മേഘ്ന സിങ് എന്നിവരും ഇന്ത്യയുടെ സ്ക്വാഡിലുണ്ട്. ഏഷ്യ കപ്പിലെ റിസർവ്ഡ് താരങ്ങളായ ബാറ്റർ ശ്വേത സെഹ്റാവത്തും സ്പിന്നർ തനുജ കൻവാറും ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകും.
ഓഗസ്റ്റ് 7ന് ടി20 മത്സരങ്ങളോടെയാണ് പരമ്ബരയ്ക്ക് തുടക്കമാകുന്നത്. 9, 11 തീയതികളിൽ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങളും നടക്കും. ഓഗസ്റ്റ് 14, 16, 18 തീയതികളിലാണ് ഏകദിന മത്സരങ്ങൾ. 22നാണ് ചതുർദിന മത്സരം ആരംഭിക്കുന്നത്. ടീം ഇന്ത്യ: മിന്നുമണി (ക്യാപ്റ്റൻ), ശ്വേത സെഹ്റാവത്ത്, പ്രിയ പൂനിയ, ശുഭ സതീഷ്, തേജൽ ഹസബ്നിസ്, കിരൺ നവഗയർ, സജന സജീവൻ, ഉമ ചേത്രി (വിക്കറ്റ് കീപ്പർ), ശിപ്ര ഗിരി (വിക്കറ്റ് കീപ്പർ), രാഘവി ബിഷ്ത്, സെയ്ക ഇഷാഖ്, മന്നത് കശ്യപ്, തനുജ കൻവർ, പ്രിയ മിശ്ര, മേഘ്ന സിങ്, സയാലി സാറ്റ്ഗെരെ, ശബ്നം ശകീൽ, എസ്. യശശ്രി.